Trending

ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ച് കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും




ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ അഞ്ച് കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടലുകളാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് 10 മുതൽ ഓണ കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ് ഉൾപ്പെടെ 14 ഇനം സാധനങ്ങളടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം മേളകൾ 27ന് ആരംഭിക്കും. സെപ്തംബർ ആറ് വരെ നീളുന്ന വിൽപ്പനകളിലൂടെ ഗുണനിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റിൽ ഉണ്ടാവുക. ഇതിനായി 425 കോടിയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post