Trending

നരൻ’ മോഡൽ തടിപിടുത്തം; മൂന്ന് പേർക്കെതിരെ കേസ്




പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ്.


കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്ന.

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘നരൻ’ എന്ന ചിത്രത്തിലേക് പോലെ പെരുംമഴയത്ത് ഒഴികിവന്ന തടി പിടിക്കുകയായിരുന്നു യുവാക്കൾ. നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും.

Post a Comment

Previous Post Next Post