Trending

യുവ സാഹിത്യകാരൻ നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകം "നള പാചകത്തിന്റെ" ' *സെക്കന്റ് ലുക്ക് പോസ്റ്റർ പ്രകാശനം*' കല്ലാനോട് *തനി നാടൻ തട്ടുകടയിൽ* വെച്ച് നടന്നു.




കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 5,6,7 വാർഡ്‌ മെംബർമാരായ ജെസി ജോസഫ്,അരുൺ ജോസ് ,സിമിലി ബിജു എന്നിവരുടെ സാന്നിധ്യത്തിൽ ഇന്റർ നാഷണൽ ട്രെയിനറും, പ്രഭാഷകനും, സുപ്രസിദ്ധ എഴുത്ത്കാരനുമായ *സജി_എം_നരിക്കുഴി*
വ്യത്യസ്തമായ കണ്ട്പിടുത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവ ഗവേഷകൻ *ജോബിൻ_അഗസ്റ്റിൻ_പാലത്തുംതലക്കൽ*, വിവിധ ചാനൽ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ *വിപിൻ_കൂരാച്ചുണ്ട്* എന്നിവർക്ക് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.


പാചക കലയിൽ മികവ് തെളിയിച്ച 101 പുരുഷകേസരികളുടെ സഹകരണത്തോടെ 101 വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും, തയ്യാറാക്കുന്ന വിധവും ശേഖരിച്ച് പുസ്തക രൂപത്തിൽ ക്രോഡീകരിക്കുകയാണ് നിസാമിന്റെ ലക്ഷ്യം

പലഹാരങ്ങൾ,വെജ്-നോൺ വെജ് വിഭവങ്ങൾ, അച്ചാറുകൾ,പായസങ്ങൾ, ജ്യൂസുകൾ... Etc  തുടങ്ങിയ ഏത് വിഭവം ഉണ്ടാക്കാൻ അറിയുന്ന പാചക കലയെ സ്നേഹിക്കുന്ന ആർക്കും ഈ പുസ്തക പ്രസിദ്ധീകരണത്തിൽ പങ്കാളിയാവാമെന്നും നിസാം അറിയിച്ചു..

Post a Comment

Previous Post Next Post