*കൂരാച്ചുണ്ട്* : 70 ഗ്രാം എം.ഡി എമ്മുമായി കൂരാച്ചുണ്ടിൽ മൂന്ന് പേർ അറസ്റ്റിൽ. കൂരാച്ചുണ്ട് പഴേരി ഹസ്സൻ മകൻ റിയാസ് ഹസ്സൻ ,
കാവുന്തറ സ്വദേശി മുഹമ്മദ് റിയാസ്
നടുവണ്ണൂർ സ്വദേശി ജിതിൻ എന്നിവരെയാണ് കൂരാച്ചുണ്ട് എസ് എച്ച് ഒ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത് .
അളവ് എടുക്കാനുള്ള പാത്രം തൂക്കമെടുക്കാനുള്ള ഇലക്ടാണിക് മെഷിൻ എന്നിവയും കസ്റ്റടിയിൽ എടുത്തിട്ടുണ്ട് .
പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് വാഹനം പിന്തുടർന്ന് .MHO4 CZ 31 എന്ന മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറും പോലീസ് പിടിച്ചെടുത്തത്.
റിയാസ് ഹസ്സൻ അഞ്ച് മാസം മുമ്പ് ബാലുശ്ശേരി പോലീസ് നടുവണ്ണൂരിൽ നിന്നും എംഡി എം കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായിരുന്നു .
രണ്ട് മാസം മുമ്പ് കർണ്ണാടകയിലെ മാണ്ടി യയിൽ കൂരാച്ചുണ്ട് സ്വദേശി ജംഷിദ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന ആൾ കൂടിയാണ് .
ഇവരെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാന്റ് ചെയ്യുകയും ചെയ്തു.