Trending

അതിമാരക മയക്കു മരുന്നായ 5.55 ഗ്രാം എം.ഡി.എം.എ യുവതി പിടിയിൽ.




വയനാട് ബീനാച്ചി ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ കോഴിക്കോട് മൈസൂര്‍ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും അതിമാരക മയക്കു മരുന്നായ 5.55 ഗ്രാം എം.ഡി.എം.എ പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ റഹീന.പി(27) ആണ് പിടിയിലായത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അജീഷ്.ടി.ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍ പി.എന്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജ മോള്‍ പി.എന്‍, ബാലചന്ദ്രന് കെ കെ എന്നിവരുമുണ്ടായിരുന്നു

Post a Comment

Previous Post Next Post