Trending

കൂരാച്ചുണ്ട് സെൻ്റ്‌ തോമസ് യു.പി സ്കൂളിൽ വായനക്കളരി ഉദ്ഘാടനം ചെയ്തു.


കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് സെൻ്റ് തോമസ് യു.പി. സ്കൂളിൽ കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വായനക്കളരി ബാങ്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഞാറുമ്മൽ,കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് കൂരാച്ചുണ്ട് ബ്രാഞ്ച് മാനേജർ
നിക്സൺ പറപ്പള്ളിൽ എന്നിവർ ചേർന്ന് വിദ്യാർത്ഥി പ്രതിനിധി ആദിൽ ഷഹനാനു ന്യൂസ് പേപ്പർ കൈമാറി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബെസ്‌ലിൻ മഠത്തിനാൽ അദ്ധ്യക്ഷം വഹിച്ചു. MPTA ചെയർപേഴ്സൺ നിവ്യ തോമസ് അറക്കൽ, PTA വൈസ് പ്രസിഡണ്ട് ഒ.കെ ബഷീർ, പ്രധാനാദ്ധ്യാപകൻ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. PTA എക്സിക്യൂട്ടീവ് അംഗങ്ങളായ 
 അലി പുതുശ്ശേരി, സാജിത ചീനിക്കൽ, ദിവ്യ ശശി, ഷാജി M.M, ജോസഫ് തോമസ്, ലീമ ജോൺ, പ്രകാശ് K.G, സുഖിലാ രതീഷ് എന്നിവർ പങ്കെടുത്തു.




Post a Comment

Previous Post Next Post