Trending

അട്ടപ്പാടിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. യുവാവിനെ മർദ്ദിച്ച് കൊന്നു; അഞ്ച് പേർ പിടിയിൽ



അട്ടപ്പാടിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.



അഗളിയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. പ്രതികളിൽ ഒരാൾ നന്ദകിഷോറിന്റെ സുഹൃത്താണ്.



ഇന്നലെയാണ് നന്ദകിഷോറിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്.

അവശനായ നന്ദകിഷോറിനെ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post