കക്കയം : കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലെർട് ലെവൽ ആയ ൽ755.50 M എത്തിയ സാഹചര്യത്തിലും കോഴിക്കോട് ജില്ലയില്‍ IMD യുടെ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും ഇപ്പോള്‍ കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
റിസര്‍വോയറിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ സെക്കന്‍റില്‍ 100 ക്യുബിക്ക് മീറ്റര്‍ വരെ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍, വയനാട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി കിയിട്ടുണ്ട് .
ഇങ്ങനെ വെളളം തുറന്നു വിടുന്നതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ കൊയിലാണ്ടി, വടകര തഹസില്‍ദാര്‍മാര്‍ക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി .
ബാധിക്കപ്പെടുന്ന പഞ്ചായത്തുകള്‍ / വില്ലേജുകള്‍
1. തിരുവളളളൂര്‍
2. വില്യാപ്പളളി
3. ആയഞ്ചേരി
4. നാദാപുരം
5. കൂത്താളി
6. പേരാമ്പ്ര
7. ബാലുശ്ശേരി
8. പനങ്ങാട്
9. കൂരാച്ചുണ്ട്
10. കുന്നുമ്മല്‍
11.കായക്കൊടി
12.കാവിലുംപാറ
13.കുറ്റ്യാടി
14.മരുതോങ്കര
15.വേളം
16.ചങ്ങരോത്ത്
17. ചക്കിട്ടപ്പാറ
ജില്ലാ കളക്ടര്‍ & ചെയർമാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.
