Trending

സഹീദ ചികിത്സ സഹായം നമ്മുക്ക് ഒരുമിച്ചു കൈകോർക്കാം




പെരിങ്ങത്തൂരിൽ ദീർഘകാലം ഓട്ടോ ഓടിച്ചു ഉപജീവനം നടത്തുകയും ഇപ്പോൾ ഒരു ഫുഡ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയും ചെയ്യുന്ന സിറാജ് എന്ന ചെറുപ്പക്കാരൻ ഇന്ന് വലിയ പ്രയാസത്തിലും പ്രതിസന്ധിയിലുമാണ്. അദ്ദേഹത്തിന്റെ ഭാര്യ മാസങ്ങളായി ഹോഡ്കിൻ ലിംഫോമ എന്ന മാരകമായ രോഗം ബാധിച്ചു ചികിത്സയിലാണ്. തന്റെ തുച്ഛമായ വരുമാനത്തിനപ്പുറം കിടപ്പാടമടക്കം സർവസ്വവും ചികിത്സക്ക് വേണ്ടി പണയത്തിലായി 15 ലക്ഷത്തിലേറെ രൂപ ഇതുവരെ അദ്ദേഹത്തിന് ചിലവാക്കേണ്ടി വന്നിട്ടും ചികിത്സ പാതിവഴിയിലാണ് .

ഇനിയങ്ങോട്ട് എന്ത് എന്ന ചോദ്യത്തിന് മുന്നിൽ ഏറെ പ്രയാസപ്പെട്ടു നിൽക്കുകയാണ് അദ്ദേഹം.
നിലവിൽ ഈ സഹോദരിയുടെ ചികിത്സ കോഴിക്കോട്  എം വി ആർ കാൻസർ സെന്റരിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നടന്നു വരുന്നത്‌. മജ്ജ മാറ്റിവെക്കലാണ് ഈ രോഗത്തിന്റെ ചികിത്സയുടെ അടുത്ത ഘട്ടം. അതിനു മുന്നോടിയായി ആഴ്ചയിൽ 2 വീതം 12 ഇഞ്ചക്ഷൻ നൽകേണ്ടതുണ്ട്. ഒരു ഇന്ജെക്ഷന് 2 ലക്ഷം രൂപയാണ് ചിലവ് . ഇനിയങ്ങോട്ടുള്ള ചികിത്സക്ക് ഏകദേശം 40 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സിറാജിന് ഇത്രയും വലിയ തുക സ്വപ്നം കാണാനേ സാധിക്കൂ.


ആയതിനാൽ ഈ സഹോദരിയുടെ ചികിത്സക്കാവശ്യമായ ഫണ്ട്‌ ശേഖരണത്തിൽ നിങ്ങളാൽ കഴിയുന്ന സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്..

Post a Comment

Previous Post Next Post