Trending

ട്രയൽ അലോട്ട്മെന്റ്സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.




ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും ആവശ്യമായ തിരുത്തലിനുമുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി.

നേരത്തെ, ഞായറാഴ്ച വൈകീട്ടു വരെയാണ് സമയം അനുവദിച്ചിരുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂര്‍ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

വെബ്‌സൈറ്റ് ശരിയായെങ്കിലും ട്രയല്‍ അലോട്ട്‌മെന്റ് നോക്കാനുള്ള തീയതി നീട്ടി നല്‍കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.

Post a Comment

Previous Post Next Post