Trending

കാർഷിക അറിവുകൾ





🎋🌱🎋🌱🎋🌱🎋🌱

*🌴തക്കാളി കൃഷി🌴*
➿➿➿➿➿➿➿

```തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്.ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം.

 സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്.```

*വിത്തിനങ്ങൾ*

```വിത്തിനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദിക്കണം,കാരണം തക്കാളിക്ക് ബാധിക്കുന്ന പ്രധാന രോഗമായ ബാക്ടീരിയ വട്ടം ചെറുക്കാനുള്ള വിത്തിനങ്ങൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ളയിനങ്ങളാണ്.വിത്തുകൾ പരന്നതും ഇളം തവിട്ടുനിറമുള്ളതും ആണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*നടീൽരീതി*

```തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ്. ചെടിച്ചട്ടികൾ,ചാക്കുകൾ ,ഗ്രോബാഗുകൾ ഇതിലെല്ലാം തക്കാളി കൃഷി ചെയ്യാം. തക്കാളി വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം.

 ആദ്യം ചെയേണ്ടത് തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക.ശേഷം വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം.

നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കുക. കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ചാക്ക്,ഗ്രോബാഗ്‌ ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.```

*പരിചരണം*

```പറിച്ച് നട്ട് 75 ദിവസം കഴിയുമ്പോള്‍ പൂക്കാന്‍ തുടങ്ങും. ഈ സമയത്ത് മിതമായ ജലസേചനം ഉറപ്പുവരുത്തണം. പരാഗണം നടക്കാനായി രാവിലെ ചെടി ചെറുതായി കുലുക്കി കൊടുക്കണം.

 ഇലകളില്‍ നിന്നും കിളിര്‍ത്തു വരുന്ന ബലം കുറഞ്ഞ മുകുളങ്ങള്‍ നുള്ളി മാറ്റി ചെടിയുടെ കരുത്തുകൂട്ടണം.തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.

രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.```

*ഗുണങ്ങൾ*

```തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, പ്രോട്ടീൻ, ജൈവ സംയുക്തങ്ങളായ ലൈക്കോപീൻ എന്നിവയും അടങ്ങിയിരിക്കുന്നു.തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്.

 മറ്റ് 5% പ്രധാനമായും കാർബോയും ഫൈബറുമാണ്.```

*രോഗങ്ങളും കീടങ്ങളും*

```ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ് തക്കാളിയെ ബാധിക്കുന്ന രോഗങ്ങൾ തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയൽ വാട്ടമാണ്. നിലമൊരുക്കുമ്പോൾ മണ്ണിൽ കുറച്ചു കുമ്മായം ചേർക്കണം.

വാട്ടത്തെ ചെറുക്കാൻ കഴുവുളള 'ശക്തി' എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. വാട്ടം ഉള്ള ചെടികൾ വേരോടെ നശിപ്പിക്കുക.കായ്തുരപ്പൻ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാൽ മീനെണ്ണ കലർത്തിയ സോപ്പുലായനി തളിച്ചാൽ ഒരുപരിധി വരെ നിയന്ത്രിച്ചുനിർത്താം.പുഴുകുത്തിയ കായ്കൾ നശിപ്പിച്ചുകളയണം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*വിളവെടുപ്പ്*

```പറിച്ചു നട്ട് 40-50 ദിവസത്തി നുളളിൽ ആദ്യ വിളവെടുപ്പ് നടത്താം. കായ്കൾക്ക് ചുവന്ന നിറം വന്നു തുടങ്ങുമ്പോൾ വിളവെടുപ്പ് തുടങ്ങാം.

നന്നായി പഴുത്തു പാകമായ പഴങ്ങളാണ് സംസ്കരണത്തിനായി ഉപയോഗിക്കുന്നത്. ഇനങ്ങൾക്കും കാലാ വസ്ഥയ്ക്കും അനുസരിച്ച് തക്കാളിയുടെ വിളവ് വ്യത്യാസപ്പെടാം.

എന്നിരുന്നാലും സങ്കരയിന ങ്ങൾക്ക് ഹെക്ടറിന് ശരാശരി 50 -60 ടണ്ണും മറ്റിനങ്ങൾക്ക് 20-25 ടണ്ണും വിളവു ലഭിക്കാം.```

കടപ്പാട് : ഓൺലൈൻ(ഹോംലി ഫാംസ്)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post