കൂരാച്ചുണ്ട് : ജീവിതമാണ് ലഹരി എന്ന ആശയത്തെ ഭംഗിയായി അവതരിപ്പിച്ച കുട്ടികളുടെ ഷോ ട്ട് ഫിലിമിന് കേരള വിമുക്തി മി ഷന്റെ അംഗീകാരം.
കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളി ലെ വിദ്യാർഥികളും അധ്യാപകരും സുഹൃത്തുക്കളും ജീവൻ പകർന്ന ബിലുവിന്റെ ലോകം എ ന്ന ഹ്രസ്വചിത്രത്തിനാണ് കേര ള എക്സൈസ് വകുപ്പിന്റെ പ്രത്യേക അംഗീകാരമാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് വിജെടി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി.ഗോവിന്ദൻ ഉപഹാരവും സർട്ടിഫിക്കറ്റും സ്കൂൾ ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരിയ്ക്ക് കൈമാറി. ഹ്രസ്വചിത്രത്തിന്റെ ര ചനയും സംവിധാനവും നിർവ്വ ഹിച്ചിരിക്കുന്നത് ജേക്കബ് കോച്ചേരിയാണ്.
കാഴ്ചയിൽ താന്തോന്നിയെ ന്ന് തോന്നിക്കുന്ന ബിലുവിന്റെ ജീവിത ലഹരി തേടിപ്പോകുന്ന രണ്ടധ്യാപകരുടെ തിരിച്ചറിവാ ണ് കഥ. ലഹരി തകർത്ത പിതാ വിന്റെ ജീവിതപാഠം അനുഭവിച്ച റിഞ്ഞ് കുടുംബത്തിന് തുണയാ കുന്ന നായക കഥാപാത്രം.
ന്യുജൻ കുട്ടികളിൽ കാണാത്ത ജീവിതസുഗന്ധം പ്രസരിപ്പിക്കുന്ന ബിലു എന്ന കഥാപാത്രത്തെ ചെയ്തത് ഷെഹിൻ ബെന്നറ്റ് എന്ന വിദ്യാർഥിയാണ്.
ജോസ് തെങ്ങുംപിള്ളിൽ, ലില്ലി വത്സരാജൻ, മനോജ് ചെറിയാൻ, ബിജേ ഷ് ജോർജ്, നൈസിൽ തോമസ്, കൂടാതെ സെന്റ് തോമസ് ഹൈ സ്കൂളിലെ വിദ്യാർഥികളും ഹ സ്വചിത്രത്തിൽ അഭിനയിച്ചു.
