Trending

കൂറ്റനാട് പോക്സ‍ോ കേസ് പ്രതി ജീവനൊടുക്കി


സഹോദരന്റെ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

 ആത്മഹത്യാ കുറിപ്പ് കണ്ടെത്തി



പാലക്കാട്: പാലക്കാട് കൂറ്റനാട് പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുലൈമാൻ (55) ആണ് മരിച്ചത്. സഹോദരന്റെ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഉടൻ തന്നെ വിവരം ചാലിശ്ശേരി പൊലീസിനെ അറിയിച്ചു. ചാലിശ്ശേരി എസ്ഐ അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തുകയും തുടർ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുലൈമാന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി ചാലിശ്ശേരി അറിയിച്ചു.

കഴിഞ്ഞ വർഷമാണ് സുലൈമാൻ പോക്സോ കേസിൽ അറസ്റ്റിലായത്. പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. 

Post a Comment

Previous Post Next Post