Trending

കുറ്റ്യാടി പശുക്കടവിൽ ബഫർസോണിന് എതിരെ മാവോയിസ്റ്റ് പോസ്റ്റർ




പശുക്കടവ്:കുറ്റ്യാടി പശുക്കടവിൽ ബഫർ ബഫർസോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ.പശുക്കടവ് താഴ്ത്തങ്ങാടിയിലെ കടകളുടെ ചുമരുകളിലാണ് പോസ്റ്ററുകൾ എന്നു രാവിലെ പ്രത്യക്ഷമായത്.ഇന്നലെ രാത്രിയിൽ മാവോയിസ്റ്റ് പോസ്റ്റർ പതിപ്പിച്ചതാണെന്നാണ് കരുതുന്നത്." അധ്വാനിക്കുന്ന കർഷകരെ പുറത്താക്കുന്ന ബഫർ സോണിനെ ചെറുക്കുക,അധ്വാനിക്കുന്ന ജനങ്ങളുടെ താൽപര്യ വീക്ഷണത്തോടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ സായുധ സമരത്തിൽ അണിനിരക്കുക,ബഫർ സോണിനെ ചെറുക്കുക  കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളികളയുക"  തുടങ്ങിയ ആശയങ്ങളാണ് പോസ്റ്ററിൽ പ്രചരിപ്പിച്ചിട്ടുള്ളത്.പോസ്റ്ററിന്റെ അടിയിൽ cpi മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മറ്റി എന്ന് ചേർത്തിട്ടുമുണ്ട് സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരും തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള സുരക്ഷാസേനയും എതിയിട്ടുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post