Trending

ഉള്ളിയേരി കന്നൂരില്‍ നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി




കോഴിക്കോട് ഉള്ളിയേരി കന്നൂരില്‍ നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് മരിച്ച നിലയില്‍കാണപ്പെട്ടത്. അത്തോളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍ക്കയുടേയും വിവാഹം.

Post a Comment

Previous Post Next Post