കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകനും സോഷ്യലിസ്റ്റ് മായ *കാക്കകൂട്ടുങ്കൽ കെ. സി. സെബാസ്റ്റ്യൻ* ( ദേവസ്യചേട്ടൻ 92 ) നിര്യാതനായി.
ദീർഘകാലം കല്ലാനോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ജനതാദൾ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട്, പന്തിരിക്കര റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പരേതൻ കൂരാച്ചുണ്ടിലെ ആദ്യകാല സർവ്വേയർ കൂടി ആയിരുന്നു.
ഭാര്യ : പരേതയായ അന്നക്കുട്ടി കാനാട്ട് കുടുംബാംഗം.
മക്കൾ : ജെയിംസ്, മേഴ്‌സി, ലിസി, ഡെയ്സി, സജി, ബെന്നി, ജിമ്മി.
മരുമക്കൾ : തങ്കമ്മ വലിയത്ത് (ഇരുട്ടി ), ബേബി കാക്കനാട്ട് ( കണ്ണൂർ ), ജോയി പറത്താനത്ത് (പാലാ ), ഷാജി പാലാപൂളിക്കൽ ( പുൽപള്ളി ), ഷീബ തയ്യിൽ ( കുറവിലങ്ങാട് ), ഷിജി കാക്കനാട്ട്, സോണിയ ചിറ്റാട്ടിൽ ( നിലമ്പൂർ ).
ശവസംസ്കാരം ( 06/07/22 ) നാളെ രാവിലെ 9.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തെരിയിൽ.
