Trending

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സ്വാ ഡയമണ്ട്സ്.




 ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തുടങ്ങി ലോകത്തെ സുപ്രധാന ബഹുമതികളാണ് കേരളത്തിലെ മലപ്പുറത്തു രൂപകല്‍പ്പന ചെയ്ത വജ്രമോതിരം കരസ്ഥമാക്കിയത്.

024679 പ്രകൃതിദത്ത വജ്രക്കല്ലുകള്‍ പതിപ്പിച്ച പിങ്ക് ഓയിസ്റ്റര്‍ മഷ്റൂമിന്റെ മാതൃകയിലുള്ള ‘ദി ടച്ച് ഓഫ് ആമി’ എന്ന മോതിരത്തിനാണ് അന്താരാഷ്ട്ര ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമെന്ന മുന്‍ റെക്കോര്‍ഡ് സ്വ ഡയമണ്ട്‌സ് പഴങ്കഥയാക്കി മാറ്റിയിരിക്കുകയാണ്. സ്വാ ഡയമണ്ട്‌സ് ഉടമയായ കേപ്പ്‌സ്റ്റോണ്‍ കമ്പനിയാണ് ഈ അപൂര്‍വ്വ നേട്ടം ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത്.




‘മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്’ എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ലൈഫ് സ്‌റ്റൈല്‍ ആക്‌സസറി ഡിസൈനില്‍ ബിരുദാനന്തരബിരുദം നേടിയ കോഴിക്കോട് സ്വദേശി റിജിഷ ടി.വിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോതിരത്തില്‍ വജ്രം പതിപ്പിക്കാന്‍ മാത്രം 90 ദിവസങ്ങള്‍ വേണ്ടി വന്നു.

Post a Comment

Previous Post Next Post