Trending

സ്വകാര്യ ബസ് ജീവനക്കാനുടെ കൂട്ടയടി; രണ്ടു ബസുകളും പൊലീസ് പിടികൂടി




കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാർ റോഡിൽ തല്ലുകൂടിയ സംഭവത്തിൽ ഇരു ബസുകൾക്കും പരാതി ഇല്ല. എന്നാൽ പൊതു സ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും റോഡ് തടസ്സപ്പെടുത്തിയതിനും ടൗൺ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ടു ബസുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ബസുകളുടെയും പെർമിറ്റ് റദ്ദു ചെയ്യുന്നതിന് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട്‌ സമർപ്പിക്കുവാനും എ.സി.പി നിർദ്ദേശിച്ചു.

രാവിലെ സമയ ക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടയടി അരങ്ങേറിയത്. ആദ്യം ഇവിടേക്ക് സിറ്റി ബസെത്തുകയും തുടർന്ന് ലൈൻ ബസ് വരുകയും ചെയ്തു.

തൊട്ട് പുറകിലുള്ള ബസ് സ്റ്റോപ്പിൽ സിറ്റി ബസ് അധികസമയം നിർത്തിയിട്ടതുമായ ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്. യാത്രക്കാർ‌ നോക്കിനിൽക്കെയാണ് രണ്ടാമത്തെ ബസ് സ്റ്റോപ്പിൽ പരസ്പരം അസഭ്യം വിളിച്ചുകൊണ്ടുള്ള കൂട്ടയടി നടന്നത്. തർക്കത്തിനിടെ ഡ്രൈവറുടെ മുഖത്ത് മുന്നിലുള്ള ബസ് ജീവനക്കാരൻ അടിച്ചു. ഇതിനെ തുടർന്നാണ് യാത്രക്കാരുടെ സാനിധ്യത്തിൽ അടി തുടങ്ങിയത്. പത്ത് മിനിട്ടോളം സംഘർഷം തുടർന്നിട്ടും പൊലീസ് എത്തിയിരുന്നില്ല. തുടർന്ന് യാത്രക്കാരും വിദ്യാർ‌ത്ഥികളും ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ചുമാറ്റിയത്.

Post a Comment

Previous Post Next Post