Trending

പ്ലസ്ടു പരീക്ഷയിൽ മികവിന്റെ തിളക്കവുമായി പൂവമ്പായി എ.എം.എച്ച്.എസ്.എസ്






കിനാലൂർ: പ്ലസ്ടു പരീക്ഷയിൽ പൂവമ്പായി എ.എം.ഹയർസെകൻഡറി സ്കൂളിൽ മികവിന്റെ തിളക്കം.ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ സമീപത്തെ സ്കൂളുകളെ അപേക്ഷിച്ച് മികച്ച വിജയമാണ് ഇത്തവണ കൊമേഴ്സ് വിഭാഗത്തിന്.ആകെ പരീക്ഷയെഴുതിയ 59വിദ്യാർത്ഥികളിൽ 51പേർ വിജയിച്ചു.അഞ്ച് വിദ്യാർത്ഥികൾ ഉയർന്ന മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.അഭിലാഷ് നായർ,സജ് വ ഫർവിൻ,ദിയ മിർസ,റിദ ഫാത്തിമ,റാബിയത്ത് നൂറ എന്നീ വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.ഇതിൽ അഭിലാഷിന് 1192 മാർക്ക് ലഭിച്ചിട്ടുണ്ട്.എ.വി.മൻസിദ്,സി.പി.നന്ദന എന്നീ കുട്ടികൾ അഞ്ച് എ പ്ലസ് നേടിയിട്ടുണ്ട്.ഇരുവരും 95%ന് മുകളിൽ മാർക്ക് ലഭിച്ചവരാണ്.സയൻസ് വിഭാഗത്തിൽ61 കുട്ടികൾ പരീക്ഷയെഴുതിയതിൽ 59 കുട്ടികൾ വിജയിച്ചു.നന്ദന പ്രിയ,മുഹമ്മദ് നിഹാൽ,നദ ഫാത്തിമ,റിഫ ഫാത്തിമ,ഹദിയ ഉനൈസ് എന്നീ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.ആറ് വിദ്യാർത്ഥികൾ അഞ്ച് എ പ്ലസ് നേടിയിട്ടുണ്ട്.ജേണലിസം,കംപ്യൂട്ടർ ആപ്ലിക്കേഷൻ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,സോഷ്യോളജി എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഹവ ഫജിന(96%),അനന്ദു സുരേഷ്(95%),കാവ്യ ടി.പി.(94%)എന്നിവരാണ് മികച്ച വിജയം കാഴ്ച വെച്ചത്.

Post a Comment

Previous Post Next Post