▪️PM കിസാൻ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകർ AIMS പോർട്ടലിൽ അവരുടെ സ്വന്തം കൈവശത്തിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ പൂർണ്ണമായും ചേർക്കുകയും ആയത് വെരിഫിക്കേഷൻ നടത്തി submit ചെയുകയും വേണം.
▪️AIMS പോർട്ടലിൽ രേഖപ്പെടുത്തിയ സ്ഥല വിവരങ്ങൾ റവന്യു വകുപ്പിന്റെ ReLis സൈറ്റിൽ ഉള്ള വിവരങ്ങളുമായി ഒത്തു നോക്കി ശരിയാണെങ്കിൽ പരിശോധനയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. AIMS പോർട്ടലിൽ റവന്യു വകുപ്പിന്റെ ReLis സൈറ്റിൽ ഉള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ആയതിനാൽ കർഷകർ AIMS പോർട്ടലിൽ (www.aims.kerala.gov.in)ലോഗിൻ ചെയ്ത് സ്ഥലവിവരങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക.
▪️ആധാർ കാർഡ്, നികുതി രസീത്, പിഎം കിസാൻ ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ , ആധാർ ലിങ്ക് ചെയ്ത മൊബൈൽ എന്നിവ അപേക്ഷ നൽകുന്ന സമയത്ത് ആവശ്യമാണ്.
▪️പി എം കിസാൻ ആനുകൂല്യം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിനു കർഷകർ അപേക്ഷ ഉടനെ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
കൃഷി ഓഫീസർ
കൂരാച്ചുണ്ട്
Tags:
Latest