Trending

ബഷീർ ഫെസ്റ്റ് ജൂലായ് രണ്ടുമുതൽ ബേപ്പൂരിൽ




വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികദിനത്തിന്റെ ഭാഗമായി ബേപ്പൂർ കേന്ദ്രമായി ജൂലായ് രണ്ടുമുതൽ അഞ്ചുവരെ ബഷീർ ഫെസ്റ്റ് ആചരിക്കും. രണ്ടിന് വൈകീട്ട് 5.30-ന് ബേപ്പൂർ ഹൈസ്കൂളിൽ എം.എ. ബേബി ഫെസ്റ്റ്‌ ഉദ്ഘാടനംചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ശനിയാഴ്ച 11-ന് ബഷീർ ഫോട്ടോപ്രദർശനം എ. പ്രദീപ്കുമാർ ഉദ്ഘാടനംചെയ്യും. മൂന്നിന് രാവിലെ 10-ന് ബഷീർ ചലച്ചിത്രോത്സവം നടൻ മാമുക്കോയ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് ആകാശമിഠായി ബഷീർ സ്മാരകത്തിന് തറക്കല്ലിടും. നാലിന് തിങ്കളാഴ്ച ചേരുന്ന സാംസ്കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. കെ. സച്ചിദാനന്ദൻ അധ്യക്ഷനാവും. അഞ്ചിന് ബഷീറിന്റെ വൈലാലിൽ വീട്ടിൽ മാന്ത്രികത്തെരുവ്, ബഷീർ അനുസ്മരണസമ്മേളനം എന്നിവയുണ്ടാവും.

*ചിത്രരചനാമത്സരം ഞായറാഴ്ച*

ബഷീർ ഫെസ്റ്റിന്റെ ഭാഗമായുള്ള ചിത്രരചനാ മത്സരം ഞായറാഴ്ച രാവിലെ 9.30-ന് ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തിൽ മൂന്നുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9447166543.

Post a Comment

Previous Post Next Post