_*കൊച്ചി*: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. പവന്റെ വില 160 രൂപ കുറഞ്ഞ് 37,960 ആയി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4745 ആയി. ജൂൺ 15നാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,720 രൂപയായിരുന്നു അന്ന് ഒരുപവൻ സ്വർണത്തിന് വില._
_ജൂൺ 11 മുതൽ 13 വരെ 38,680 രൂപയാണ് ഒരു പവന് ഉണ്ടായിരുന്നത്. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ജൂൺ ഒന്നാം തീയതി ഒരു പവന് 38,000 രൂപയായിരുന്നു.ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്._
_കേന്ദ്രബാങ്കുകളിൽ നിന്ന് പലിശനിരക്കുകൾ സംബന്ധിച്ച പുതിയ പ്രഖ്യാപനങ്ങൾക്കായി കാതോർക്കുകയാണ് നിക്ഷേപകർ. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് 1,827.03 ഡോളറിലെത്തി. യു.എസിലെ സ്വർണത്തിന്റെ ഭാവി വിലകളും 0.6 ശതമാനം ഇടിഞ്ഞു._