Trending

നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയായി; സ്‌ട്രോ അടക്കമുള്ളവ നിരോധിക്കും.



ന്യൂഡൽഹി :ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ചെവിത്തോണ്ടികൾ, സ്ട്രോകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഈമാസം 30നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോർഡാണ് പട്ടിക തയ്യാറാക്കിയത്. നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ വിൽക്കുന്നവർ, ഇ-കോമേഴ്സ് കമ്പനികൾ, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിർമാതാക്കൾ എന്നിവർക്ക് നിർദേശം നൽകി.

🔹നിരോധിക്കപ്പെടുന്ന ഉത്പന്നങ്ങൾ :

ബലൂൺ, ചെവിത്തോണ്ടി, മിഠായി, ഐസ്ക്രീമുകൾ, അലങ്കാരവസ്തുക്കൾ എന്നിവയിൽ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ല.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, സ്ട്രോ, ട്രേകൾ.

സിഗരറ്റുകൂടുകൾ, വിവിധതരത്തിലുള്ള കാർഡുകൾ, മിഠായിബോക്സ് തുടങ്ങിയവ പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾ.
100 മൈക്രോണിൽ താഴെയുള്ള പി.വി.സി അല്ലെങ്കിൽ പ്ലാസ്റ്റിക് ബാനറുകൾ.

Post a Comment

Previous Post Next Post