Trending

പട്‌ന- ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനത്തിന് യാത്രാമധ്യേ തീപിടിച്ചു പക്ഷി ഇടിച്ചതിനെ തുടർന്നാണ് അപകടം


പട്‌ന :ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന് യാത്രാമധ്യ തീപിടിച്ചു.പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചത്. അടിയന്തരമായി വിമാനം നിലത്തിറക്കിയത് കാരണം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.

പട്‌നയിലാണ് സംഭവം. പട്‌ന – ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനകമാണ് ഇടതുവശത്തുള്ള എന്‍ജിന് തീപിടിച്ചത്. വിമാനത്തില്‍ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്.പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പൈലറ്റ് വിമാനം അടിയന്തരമായി പട്‌ന വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്‌ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്ന് ഡിജിസിഎ അറിയിച്ചു.

Post a Comment

Previous Post Next Post