കൂരാച്ചുണ്ട് : കർണ്ണാടകയിലെ മാണ്ഡ്യയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കാണ് ജംഷിദിൻ്റെ മരണകാരണം. പരിക്കുകൾ ശക്തമായ ആഘാതത്തെ തുടർന്നുണ്ടായതാണ്. ശരീരത്തിൽ ഗ്രീസിൻ്റെ അംശവും കണ്ടെത്തി.
സുഹൃത്തുക്കൾക്ക് ഒപ്പം ബംഗളൂരുവിൽ പോയ ജംഷീദിനെ കഴിഞ്ഞ മാസം 11നാണ് മാണ്ഡ്യയിലെ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
