Trending

തിങ്കളാഴ്ച എൽ.ഡി.എഫിന്റെ മലയോരഹർത്താൽ



കോഴിക്കോട് : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേയും കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും 13 തിങ്കളാഴ്ച ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഹർത്താൽ നടത്തും. *നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി* എന്നീ പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തിലെ മലയോരമേഖലകളിലും ഹർത്താൽ നടത്തുന്നതാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, പാൽ, പത്രം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കും.


*കൂരാച്ചുണ്ട് വാർത്തകൾ* 📲

Published: 12 / 06 / 2022

..................

*🔴കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*:

 

🪀 *കൂരാച്ചുണ്ട് വാർത്തകൾ* ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക

👇👇👇👇👇👇👇👇

https://absadv.link/കൂരാച്ചുണ്ട്-വാർത്തകൾ


Post a Comment

Previous Post Next Post