Trending

പേരാമ്പ്രയിൽ വയോധികന്റെ കാലിനു പരിക്ക്




പേരാമ്പ്ര: പേരാമ്പ്രയിൽ വയോധികന്റെ കാലില്‍ ബസ്സ് കയറി കാലിന് സാരമായ പരുക്ക്. പേരാമ്പ്ര ബസ്സ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

സ്റ്റാന്റില്‍ നിന്ന് പുറത്തേക്ക് എടുക്കുകയായിരുന്ന ബസിന്റെ മുന്‍ ചക്രം വയോധികന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പേരാമ്പ്രയില്‍ നിന്ന് കൂട്ടാലിട വഴി ബാലുശ്ശേരിക്ക് പോവുകയായിരുന്ന ബസ്സാണ് കാലിലൂടെ കയറി ഇറങ്ങിയത്.

മുളിയങ്ങല്‍ പനമ്പ്ര കോളനിയില്‍ കേശവന്‍ (75)നാണ് പരുക്കേറ്റത്. ഇയാളുടെ കാല്‍പാദം ചതഞ്ഞരഞ്ഞ നിലയിലാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

പേരാമ്പ്രെ പൊലീസ് എത്തി ബസ്സ് സ്റ്റേഷനിലേക്ക് മാറ്റി. ബസുകളുടെ അമിത വേഗതക്കെതിരെ യാത്രക്കാരില്‍ നിന്ന് നിരന്തരം പരാതി ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post