Trending

ഹോട്ടലിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു




മുക്കം: കോഴിക്കോട് ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കമാണ് ആക്രമത്തിൽ കലാശിച്ചത് കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ – മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം. അക്രമത്തിൽ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍നെ (43)കുത്തിപ്പരിക്കേല്‍പ്പിത്. പരിക്കേറ്റ ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചിറ്റാരിപ്പിലാക്കൽ സ്വദേശികളായ 5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. . പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post