Trending

ക്ഷീരദിനം ആചരിച്ചു





കല്ലാനോട്‌ : കല്ലാനോട്‌ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ജൂൺ 1 ക്ഷീര ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ്‌ സണ്ണി കാനാട്ട് പതാക ഉയർത്തി.

കൂരാച്ചുണ്ട് പഞ്ചായത്തിലെ രണ്ട് അംഗൻവാടികളിലെ ( മുണ്ടിയാനിക്കൽ അംഗനവാടി, തടത്തിൽ താഴെ അംഗനവാടി ) കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം എല്ലാ ക്ഷീര കർഷകർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

ക്ഷീര ദിനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ വിജയിയായ ക്ഷീര കർഷ സൗമ്യ പുല്ലമ്പ്ലാവിൽ സമ്മാനമായി കുട നൽകി.

കമ്മറ്റി അംഗങ്ങളായ ജോബി കടുകമാക്കൽ, ജോൺ കാഞ്ഞിരംപാറ, ജോൺസൺ എട്ടിയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post