2021-22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്, ജൂൺ 30 വരെയുള്ള അംഗത്വ വിഹിതം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 31നകം
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം.
ഫോൺ: 0495 2966577
Tags:
Latest
