🌟🔥🌟🔥🌟🔥🌟
*✒️ചരിത്രത്തിൽ ഇന്ന്✒️*
🔅🔅🔅🔅🔅🔅🔅🔅
*24-06-2022*
🔥🌟🔥🌟🔥🌟🔥🌟
*ഇന്ന് 2022 ജൂൺ 24 (1197 മിഥുനം 10) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ജൂൺ 24 വർഷത്തിലെ 175 (അധിവർഷത്തിൽ 176)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 190 ദിവസങ്ങൾ കൂടിയുണ്ട്.*
📝📝📝📝📝📝📝📝
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️
*💠അന്താരാഷ്ട്ര ഫെയറി ദിനം*
*💠ക്രീം ടീ ഡേ*
*💠മ്യൂസിയം കംസ് ടു ലൈഫ് ഡേ*
*💠ദേശീയ ഭക്ഷ്യ ട്രക്ക് ദിനം*
*💠ദേശീയ റിലേഷൻഷിപ്പ് ഇക്വിറ്റി ദിനം*
*💠അർബർ ദിനം (നിക്കരാഗ്വ)*
*💠കാബോക്ലോ ദിനം (ബ്രസീൽ)*
*💠സെന്റ് ജോൺസ് ഡേ (യു.എസ്.എ)*
*💠ക്യൂബെക്കിന്റെ ദേശീയ ദിനം (കാനഡ)*
*💠ദേശീയ പ്രാലൈൻസ് ദിനം (യു.എസ്.എ)*
*💠കാരബോബോ യുദ്ധം ദിനം (വെനസ്വേല)*
*💠ബാനോക്ക്ബേൺ ദിനം (യുണൈറ്റഡ് കിംഗ്ഡം)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐972* - ```പോളിഷ് സേനയുടെ ആദ്യത്തെ രേഖപ്പെടുത്തിയ വിജയമായ സെഡീനിയ യുദ്ധം നടന്നു.```
*🌐1793* - ```ഫ്രാൻസിൽ ആദ്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നു.```
*🌐1894* - ```ഒളിമ്പിക്സ് മൽസരങ്ങൾ നാലുവർഷം കൂടുമ്പോൾ നടത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.```
*🌐1901* - ```പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദർശനം ആരംഭിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1913* - ```ജോസഫ് കുക്ക്, ഓസ്ട്രേലിയയുടെ ആറാമത് പ്രധാനമന്ത്രിയായി.```
*🌐1916* - ```ഒരു മില്യൺ ഡോളർ കരാർ ഒപ്പിട്ട ആദ്യത്തെ വനിതാ സിനിമാതാരമായി മേരി പിക്ക്ഫോർഡ്.```
*🌐1918* - ```മോൺട്രിയൽ മുതൽ ടൊറന്റോ വരെ കാനഡയിൽ ആദ്യത്തെ എയർമെയിൽ സേവനം തുടങ്ങി.```
*🌐1922* - ```അമേരിക്കൻ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ പേര് ദേശീയ ഫുട്ബോൾ ലീഗ് എന്ന് പുനർനാമകരണം ചെയ്തു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1940* - ```ഫ്രാൻസും ഇറ്റലിയും വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പു വച്ചു.```
*🌐1945* - ```രണ്ടാം ലോകമഹായുദ്ധം:ജർമ്മനിയുടെ പരാജയത്തിനു ശേഷം മോസ്കോയിൽ വിജയദിന പരേഡ്.```
*🌐1946* - ```ജോർജ്സ് ബിഡോൾട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.```
*🌐1950* - ```വർണ്ണവിവേചനം: ദക്ഷിണാഫ്രിക്കയിൽ ഗ്രൂപ്പ് ഏരിയാ നിയമം പാസാക്കി.```
*🌐1963* - ```യുണൈറ്റഡ് കിംഗ്ഡം സാൻസിബാർ ആഭ്യന്തര സ്വയംഭരണം നൽകി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐1963* - ```ഇന്ത്യയിൽ ടെല്ക്സ് സമ്പ്രദായം നിലവിൽ വന്നു.```
*🌐1975* - ```ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.```
*🌐1981* - ```യോർക്ക്ഷെയറിനെയും ലിങ്കൺഷെയറിനെയും ബന്ധിപ്പിക്കുന്ന ഹംബർ ബ്രിഡ്ജ് ഗതാഗതത്തിനായി തുറന്നു. 17 വർഷക്കാലം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം.```
*🌐1983* - ```അമേരിക്കയുടെ പ്രഥമ വനിത ബഹിരാകാശ സഞ്ചാരി സാലി റൈഡ് ആറ് ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരിച്ചെത്തി.```
*🌐2004* - ```ന്യൂയോർക്കിൽ വധശിക്ഷ നിരോധിക്കപ്പെട്ടു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐2010* - ```ജൂലിയ ഗില്ലാർഡ് ഓസ്‌ട്രേലിയയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി .```
*🌐2010* - ```വിംബിൾഡണിൽ, പ്രൊഫഷണൽ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിൽ അമേരിക്കയിലെ ജോൺ ഇസ്‌നർ ഫ്രാൻസിന്റെ നിക്കോളാസ് മഹൂട്ടിനെ പരാജയപ്പെടുത്തി.```
*🌐2019 - ```ബാങ്കുകൾ, എൻബിഎഫ്‌സി എന്നിവയ്‌ക്കെതിരെ ഓൺലൈൻ പരാതികൾ സമർപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പുതിയ പരാതി പോർട്ടൽ ആരംഭിച്ചു.```
*🌐2020* - ```അർബൻ , ബഹുസംസ്ഥാന സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.```
*🌐2020* - ```ഇന്ത്യൻ ബഹിരാകാശ മേഖലയിൽ കേന്ദ്രമന്ത്രിസഭായോഗം സ്വകാര്യാ പങ്കാളിത്തത്തിന് അനുമതി നൽകി. ```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌐2020* - ```കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷലിസ്റ്റുകൾ ചേർന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം കൊച്ചിയിൽ അവതരിപ്പിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ലയണൽ മെസ്സി* - ```ഒരു അര്ജന്റീനിയന് പ്രഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ലയണൽ ആൻഡ്രെസ് മെസ്സി. (ജനനം ജൂൺ 24, 1987) അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ( Ballon d'Or ) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഫോർവേഡായി കളിക്കുന്ന അദ്ദേഹം നിലവിൽ അർജന്റീന ദേശീയ ടീമിന്റെയും ബാഴ്സലോണ ക്ലബ്ബിന്റെയും ക്യാപ്റ്റനാണ്.```
*🌹ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്* - ```പ്രശസ്ത സംസ്കൃതപണ്ഡിതനും വേദജ്ഞനുമായിരുന്നു ഒ.എം.സി (1910 ജൂൺ 24 - 1989 ഏപ്രിൽ 4). ഒഎംസിയെ പ്രസക്തനാക്കുന്നത് ഋഗ്വേദം മലയാളത്തിലേക്ക് ഋഗ്വേദഭാഷാഭാഷ്യം എന്നപേരിൽ തർജ്ജമചെയ്തു എന്ന മഹത്കർമ്മത്താലാണ്. ഋഗ്വേദത്തിനു മലയാളഭാഷയിൽ സമഗ്രവും സരളവുമായ വിവരണം നൽകുന്ന ഈ ഗ്രന്ധം ദേവിപ്രസാദം എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മക്കായി ദേവീപ്രസാദം ട്രസ്റ്റ് എന്ന പേരിൽ 1990 മുതൽ ഒരു ട്രസ്റ്റ് ഒളപ്പമണ്ണ മനയിൽ പ്രവർത്തിക്കുന്നു. ഒളപ്പമണ്ണ മനയുടെ വേദം, സംസ്കൃതം,മലയാളസാഹിത്യം, കഥകളി എന്നീ രംഗങ്ങളിലെ പാരമ്പര്യം ഓർമ്മിക്കാനായി ഈ രംഗങ്ങളിൽ പ്രഗല്ഭരായ വ്യക്തികളെ ദേവിപ്രസാദം പുരസ്കാരം നൽകി എല്ലാവർഷവും ആദരിക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹മധു ബാലകൃഷ്ണൻ* - ```ഒരു ഇന്ത്യൻ പിന്നണിഗായകനാണ് മധു ബാലകൃഷ്ണൻ (ജനനം:ജൂൺ 24 1974). മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾക്ക് അർഹനാണ് അദ്ദേഹം .```
*🌹അനിത ദേശായി* - ```പ്രശസ്തയായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരിയാണ് അനിത ദേശായി (ജനനം 24 ജൂൺ 1937). സ്ത്രീ മനസ്സിന്റെ അന്തഃസംഘർഷങ്ങളും പ്രശ്നങ്ങളും പ്രമേയവത്ക്കരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഈ എഴുത്തുകാരി മധ്യവർഗ്ഗത്തിലെ നഗരവത്കൃതസ്ത്രീയുടെ പ്രശ്നങ്ങളാണ് പ്രധാനമായും തന്റെ കൃതികളിൽ ആവിഷ്കരിക്കുന്നത്. സ്ത്രീയുടെ ഗാർഹിക പ്രശ്നങ്ങൾ, നഗരജീവിതം, മനഃശാസ്ത്രപരമായ മനുഷ്യന്റെ പ്രതിസന്ധി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവരുടെ കൃതികളിൽ നിറഞ്ഞുനിൽക്കുന്നു. ഇവരുടെ കൃതികൾ മൂന്ന് തവണ ബുക്കർ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2014ൽ ഭാരത സർക്കാർ പദ്മവിഭൂഷൺ നൽകി ആദരിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹വിജയശാന്തി* - ```മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 185 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് വിജയശാന്തി (ജനനം: ജൂൺ 24, 1964). 1990 ൽ ഇറങ്ങിയ കർത്തവ്യം എന്ന ചിത്രത്തിലെ പോലീസ് വേഷം ദേശീയ ചലച്ചിത്രപുരസ്കാരത്തിന് അർഹമായി. ആന്ധ്ര സംസ്ഥാന മികച്ച ചലച്ചിത്രനടി പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ വിജയം ഒരു ഗ്ലാമർ വേഷങ്ങളുടെ പരിവേഷം കളഞ്ഞ് ഒരു ആക്ഷൻ നായിക പരിവേഷം വിജയശാന്തിക്ക് കൊടുത്തു.```
*🌹സിസ്റ്റർ മേരി ബനീഞ്ജ - ```കേരളത്തിലെ ഒരു കവയിത്രിയായിരുന്നു സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം (ജനനം: 24 ജൂൺ 1901). മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹എം.എസ്. വിശ്വനാഥൻ* - ```എം.എസ്. വിശ്വനാഥൻ (എം.എസ്.വി.) (ജൂൺ 24, 1928 - ജൂലൈ 14, 2015) തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ്. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.```
*🌹ശൂരനാട് കുഞ്ഞൻപിള്ള* - ```നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (ജൂൺ 24, 1911 - ജൂൺ 24, 1911). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹പ്രശാന്ത് കടുത്തേടത്ത്കുനി(Prasanth Karuthadathkuni)* - ```ഫോർവേഡായും വിങ്ങറായും കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ ആണ് പ്രശാന്ത് (ജനനം: 24 ജൂൺ 1997). ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കു വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നു. ഇന്ത്യക്കു വേണ്ടി U-19 വിഭാഗത്തിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.2016-ൽ കേരള ബ്ലാസ്റ്റേഴ്‌സ്-ലൂടെ ആണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രവേശനം. ആ സീസണിൽ ഒരേഒരു കളിയെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിയാൻ പ്രശാന്തനു സാധിച്ചുള്ളൂ. സീസണിന്റെ രണ്ടാം ഭാഗം പ്രശാന്ത് ചെന്നൈ സിറ്റി എഫ്‌സിക്കു വേണ്ടിയാണു കളിച്ചതു. അവിടെ വച്ചു തന്നെ തൻ്റെ ആദ്യ പ്രൊഫെഷണൽ ഗോളും പ്രശാന്ത് നേടി.```
*🌹എഡ്വേർഡ് കോന്നല്ലൻ* - ```ഒരു ഓസ്‌ട്രേലിയൻ വൈമാനികനും കോന്നല്ലൻ എയർവേയ്‌സിന്റെ സ്ഥാപകനുമായിരുന്നു എഡ്വേർഡ് ജോൺ ("ഇജെ" അല്ലെങ്കിൽ "എഡ്ഡി") കോന്നല്ലൻ AO, CBE (24 ജൂൺ 1912 - ഡിസംബർ 26, 1983). നോർത്തേൺ ടെറിട്ടറിയിലെ വ്യോമയാന സംവിധാനത്തിന്റെ തുടക്കക്കാരനുമായിരുന്നു ഇദ്ദേഹം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹കണ്ണദാസൻ* - ```പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്നു കണ്ണദാസൻ (ജൂൺ 24, 1927 - ഒക്ടോബർ 17, 1981). പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ- കവിയരസ് എന്നായിരുന്നു. കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം. ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി. കണ്ണദാസൻ 109 -ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, അർത്ഥമുള്ള ഹിന്ദു മതം എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944-നും 1981-നുമിടക്ക് കണ്ണദാസന്റെ 4000-ത്തോളം കവിതകളും 5000-ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്ത് വന്നിട്ടുണ്ട്.```
*🌹കുരിശിന്റെ യോഹന്നാൻ* - ```യുവാൻ ഡി യെപെസ് ആൽവരസ് ആയി ജനിച്ച (ജൂൺ 24 1542 – ഡിസംബർ 14 1591) കുരിശിന്റെ യോഹന്നാൻ (San Juan de la Cruz), പൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നു നടന്ന കത്തോലിക്കാ പ്രതിനവീകരണപ്രസ്ഥാനത്തിന്റെ മുഖ്യനേതാക്കളിലൊരാളും, സ്പാനിഷ് മിസ്റ്റിക്ക് കവിയും, കർമ്മലീത്താ സന്യാസിയും, കത്തോലിക്കാ പുരോഹിതനും ആയിരുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഗുരു ഗോപിനാഥ്* - ```ഭാരതീയ നൃത്തകലയുടെ പ്രഥമഗണനീയരായ ആചാര്യന്മാരിൽ ഒരാളും, പ്രതിഭാധനനായ നർത്തകനും, കേരളനടനം എന്ന ആധുനിക സർഗ്ഗത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഗുരു ഗോപിനാഥ് എന്നറിയപ്പെട്ടിരുന്ന പെരുമാനൂർ ഗോപിനാഥൻ പിള്ള (ജീവിതകാലം :1908 ജൂൺ 24 – 1987 ഒക്ടോബർ 9). അധികമാരും ശ്രദ്ധിക്കാതെ കിടന്ന കഥകളിയെ ലോകത്തിനു മുൻപിൽ ആദ്യം പരിചയപ്പെടുത്തിയവരിൽ ഒരാളും അദ്ദേഹമായിരുന്നു.```
*🌹ഗൗതം അദാനി* - ```ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി (ജനനം 24 ജൂൺ 1962). അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹വിക്ടർ ഫ്രാൻസിസ് ഹെസ്* - ```കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു വിക്ടർ ഫ്രാൻസിസ് ഹെസ് (24 ജൂൺ 1883 - 17 ഡിസംബർ 1964). 1936ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.```
*🌹വില്ല്യം ഇ. മോണർ* - ```രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് വില്ല്യം.ഇ.മോണർ (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ സ്റ്റെഫാൻ ഹെയ്ൽ, എറിക് ബെറ്റ്സിഗ് എന്നിവർക്കൊപ്പം 2014 ലെ രസതന്ത്രത്തിനുള്ള നൊബൽ പ്രഖ്യാപിക്കപ്പെട്ടു. സാധാരണ സൂക്ഷ്മ ദർശനികളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌ക്കാരം. വില്യം മോണറും എറിക് ബെറ്റ്സിഗും സ്വന്തം രീതിയിൽ സ്വതന്ത്രമായാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹സിനിമോൾ പൗലോസ്* - ```ഇന്ത്യയിൽ നിന്നുള്ള ഒരു കായികതാരമാണ് സിനിമോൾ പൗലോസ്.(ജനനം: 1983 ജൂൺ 24). 800 മീറ്റർ, 1500 മീറ്റർ എന്നീ ഓട്ടത്തിലാണ് സിനിമോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2009-ലെ അർജ്ജുന പുരസ്കാര ജേതാവാണ് സിനിമോൾ.```
*🌹സ്റ്റുവർട്ട് ബ്രോഡ്* - ```ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്ന സ്റ്റുവർട്ട് ബ്രോഡ് (ജനനം24 ജൂൺ, 1986). ഒരു വലംകൈയൻ ഫാസ്റ്റ് ബൗളറും ഇടംകൈയൻ ബാറ്റ്സ്മാനുമാണദ്ദേഹം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹അജയ് പ്രഭാകർ* - ```ഒരു ഇന്ത്യൻ ഗവേഷകനും എഴുത്തുകാരനുമാണ് അജയ് പ്രഭാകർ (Born: 24 June 197). അടുത്ത കാലം വരെ ഐക്യരാഷ്ട്ര കൺട്രി പ്രോഗ്രാം ഓഫീസർ ആയിരുന്നു. പ്രസിഡന്റ് ഒലസ്ഗുൻ ഒബസാൻജോയുടെ കീഴിൽ നൈജീരിയൻ പ്രസിഡൻസിയിൽ ആർട്സ് ആന്റ് കൾച്ചർ പാരസ്റ്റാറ്റലിൽ പ്രവർത്തിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിൽ ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഉപദേഷ്ടാവായി പ്രഭാകർ ഇപ്പോഴും പ്രവർത്തിക്കുന്നു.```
*🌹വിക്ടർ ഫ്രാൻസിസ് ഹെസ്* - ```കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു വിക്ടർ ഫ്രാൻസിസ് ഹെസ് (24 ജൂൺ 1883 - 17 ഡിസംബർ 1964). 1936ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.```
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷പി.കെ. കുഞ്ഞ്* - ```കേരള സംസ്ഥാനത്തിന്റെ മുൻ ധനകാര്യമന്ത്രിയും ദീർഘകാലം നിയമസഭാ സാമജികനുമായിരുന്ന പൊതു പ്രവർത്തകനാണ് പി.കെ. കുഞ്ഞ്(1906 - 24 ജൂൺ 1979). ഇദ്ദേഹം ധന മന്ത്രിയായിരിക്കുമ്പോഴാണ് കേരള സംസ്ഥാന ഭാഗ്യക്കുറി സ്ഥാപിക്കുന്നത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷പി.പി. കൃഷ്ണൻ* - ```കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.പി. കൃഷ്ണൻ (ജീവിതകാലം:ഏപ്രിൽ 1920 - 24 ജൂൺ 2000). ഒറ്റപ്പാലം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. ```
*🌷ഹരേകൃഷ്ണ ബെഹറ* - ```പ്രസിദ്ധനായ ഒഡീസി നർത്തകനായിരുന്നു ഗുരു ഹരേകൃഷ്ണ ബെഹറ(മരണം : 24 ജൂൺ 2012). ഡൽഹിയിൽ ഒഡീസി കേന്ദ്രം ആരംഭിച്ച ഇദ്ദേഹം ഒഡീസി നൃത്ത രൂപം പ്രചരിപ്പിക്കുന്നതിന് മുൻ കൈയെടുത്തു. സൊണാൽ മാൻസിങ്, മാധവി മുഡ്ഗൽ, രാധാറെഡ്ഡി, യാമിനി കൃഷ്ണമൂർത്തി, കബിത ദ്വിവേദി തുടങ്ങിയ പ്രസിദ്ധ ഒഡീസി നർത്തകിമാരുടയെല്ലാം ഗുരുവാണ് ഹരേകൃഷ്ണ ബെഹറ. പ്രസിദ്ധ ഒഡീസി നർത്തകി കബിത ദ്വിവേദി മകളാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌷സംയുക്ത പാണിഗ്രാഹി* - ```ഭാരതീയയായ ഒഡിസി നർത്തകിയാണ് സംജുക്ത പാണിഗ്രാഹി (24 August 1944 – 24 June 1997). ഒഡിസി പാരമ്പര്യ നൃത്ത രൂപത്തെ ലോകത്തിന് പരിചയപ്പെുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.1975 ൽ പത്മശ്രീയും 1976 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ അവതരണം നടത്തി.```
*🌷മല്ലികാർജുന റാവു പീല* - ```ഇന്ത്യൻ നടനും ഹാസ്യനടനുമായിരുന്നു മല്ലികാർജുന റാവു (13 ഡിസംബർ 1951 - 24 ജൂൺ 2008). ലേഡീസ് ടെയ്‌ലർ എന്ന ചിത്രത്തിലെ അഭിനയത്തിന് ബറ്റാല സട്ടി എന്നറിയപ്പെടുന്ന റാവു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിനിടെ 375 ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചു.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Latest