Trending

കാർഷിക അറിവുകൾ




 
🎋🌱🎋🌱🎋🌱🎋🌱

*🌴കപ്പ / മരച്ചീനി🌴*
➿➿➿➿➿➿➿

```മലയാളിക്ക് കപ്പ ചോറിനോളം പ്രധാനപ്പെട്ട അല്ലെങ്കിലും വളരെ പ്രിയപ്പെട്ട ഭക്ഷണമാണ്. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. മരിച്ചീനി, മരക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ് എന്നിങ്ങനെ വിവിധ നാമങ്ങളിൽ കേരളത്തിലങ്ങോളമിങ്ങോളം കപ്പ അറിയപ്പെടുന്നു. 

അന്നജത്താലും ജീവകം എ ആയാലും സമ്പുഷ്ടമാണ് കിഴങ്ങുവർഗ്ഗങ്ങൾ. ഭക്ഷ്യവിള എന്നതിനപ്പുറം വ്യവസായിക അടിസ്ഥാനത്തിൽ മരച്ചീനി കൃഷി ചെയ്യുന്ന ഒട്ടനവധി പേരുണ്ട് കേരളത്തിൽ. ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായി കപ്പ ധാരാളമായി കൃഷി ചെയ്തു വരുന്നു. കപ്പത്തണ്ടിൽ നിന്നും മണ്ണിലേക്കിറങ്ങുന്ന വേരാണ് കിഴങ്ങായി രൂപാന്തരപ്പെടുന്നത്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അതി ശൈത്യവും കടുത്ത മഞ്ഞും കപ്പയ്‌ക്ക്‌ അത്ര പ്രിയമല്ല. അതുപോലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവുമാണ് കപ്പയുടെ വളർച്ചയിൽ അത്യാവശ്യം വേണ്ടത്. നല്ല നന ലഭിച്ചാൽ വേനൽക്കാലത്തും കപ്പ കൃഷി ചെയ്യാം.```

*ഇനങ്ങൾ*

```മരച്ചീനി, കയാലച്ച്ചാടി, ആമ്പക്കാടൻ, ആനകൊമ്പൻ, മലയൻ ഫോർ, സുമോ, 35 കിലോവരെ തൂക്കം ലഭിക്കും തോടലിമുള്ളൻ (ആദിവാസി ഇനം ) കാരിമുള്ളൻ, ചെറുമുള്ളൻ, വേള്ളൻ കിഴങ്ങ്.
സങ്കരയിനങ്ങളായ എച്ച് - 165, എച്ച് - 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ - 4 എന്നിവ മെസേക് രോഗത്തെ പ്രതിരോധിക്കുന്നു```

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

```മണ്ണില്‍ നിന്നും പോഷക മൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല.

വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.( ശല്‍ക്കകീടങ്ങളുടെ ആക്രമണത്തിനെതിരെ 0.05% വീര്യത്തില്‍ ഡൈമെത്തോയേറ്റ് തളിക്കാം ).```

*നടീൽ സമയം*

```ഏപ്രില്‍ – മെയ്‌/സെപ്റ്റംബര്‍ – ഒക്ടോബര്‍,  ഫെബ്രുവരി – ഏപ്രില്‍ – നനയുള്ള സ്ഥലങ്ങളില്‍
ഏപ്രില്‍ – മെയ്‌ മാസങ്ങളില്‍ നടുന്നത് നല്ല വിളവുകിട്ടാന്‍ സഹായിക്കും.```

*നടീൽരീതി*

```ഇളക്കം ഉള്ള പൊടി മണൽ കലർന്ന നീർവാർച്ചയുള്ള മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. മണ്ണിൻറെ പിഎച്ച് മൂല്യം 5-7 നും ഇടയിലാണെങ്കിൽ അത് കപ്പയിലെ വിളവ് വർദ്ധിക്കാൻ നല്ലതാണ്. കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. ഒരു ചാൺ നീളത്തിലുള്ള കപ്പ ചെറു കഷണങ്ങളാക്കി മുറിച്ച് മണ്ണിൽ കുഴിച്ചു വെച്ചാണ് ഇത് നടുന്നത്. 

മണ്ണിൽ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിർത്തിയാണ് നടേണ്ടത്. കപ്പയുടെ ഇനം അനുസരിച്ച് വേണം അകലം, നന്നായി പടരുന്ന ഇനം ആണെങ്കിൽ കുറഞ്ഞത് മൂന്നു അടി അകലം മൂടുകൾ തമ്മിലും നാല് അടി അകലം വരികൾ തമ്മിലും വേണം,ഇനം അനുസരിച്ചും തനി വിള ആയി ചെയ്യുമ്പോളും മാറ്റങ്ങൾ വേണ്ടി വരും. സാധാരണയായി ഓരോ തണ്ടും ഒരു മീറ്റർ അകലമെങ്കിലും ഉണ്ടായിരിക്കണം. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കപ്പ നടുന്ന തടം ഏതു മണ്ണ് ആണെങ്കിലും നാല് വശവും രണ്ടു അടി അകലത്തിൽ നന്നായി കിളച്ചു കൂന കൂട്ടി വേണം കപ്പ നടാൻ. ഇത്തരം കൂനകളെ കപ്പക്കൂടം എന്നു വിളിക്കുന്നു. നടുമ്പോൾ ഉണക്ക ചാണകം, ചാരം ചേർത്ത് പൊടിച്ചതും എല്ല് പൊടിയും ഒക്കെ നിലമൊരുക്കുമ്പോൾ തന്നെ ചേർക്കണം. ചുവട്ടിൽ കള കിളിർക്കാതെ നോക്കണം. നല്ല വിളവു കിട്ടിയാലും പച്ച ചാണകം ഇട്ടാൽ കപ്പ ക്ക് കയ്പു കൂടുതൽ ആകും എന്നും ഓർക്കുക.```

*പരിചരണം*

```മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകൾ കളയണം. അതിനുശേഷം വളം ചേർക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തിൽ ചെറുതായി വരയണം . ഇങ്ങനെ വരയുന്നതു മണ്ണിന്റെ കുറച്ചു മുകളിൽ ആകണം. വരഞ്ഞു കഴിഞ്ഞ കപ്പത്തണ്ടിൽ നിന്നും പാൽ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേർത്തു കൊടുക്കുകയും ചെയ്യണം, 

ശേഷം കപ്പ പറിക്കുമ്പോൾ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇതിൽ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. 

അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതിൽ നിന്നും കൂടുതൽ കപ്പകൾ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവിൽ കൂടുതൽ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല.```

*വളപ്രയോഗം*

```പാക്യജനകം,ക്ഷാരം ഇവ മൂന്നു തുല്യ തവണകളായി നിലമൊരുക്കുമ്പോഴും, നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നൽകാം. ഭാവഹം മുഴുവൻ അടിവളമായി നൽകാവുന്നതാണ്.തുടർച്ചയായി രാസവളപ്രയോഗം നടത്തുന്ന സ്ഥലങ്ങളിൽ ഭാവഹത്തിന്റെ അളവ് ശുപാർശ ചെയ്തതിന്റെ പകുതിമതിയാകും. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കേരളത്തിലെ പുളിരസമുള്ള മണ്ണിൽ ശുപാർശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നൽകിയാൽ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം. ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നടുമ്പോൾ രാസവളപ്രയോഗം രണ്ടു തവണയായി ചചുരുക്കാം. പാക്യജനക വളങ്ങൾ കൂടിയ തോതിൽ പ്രയോഗിക്കുന്നത് കിഴങ്ങിലെ ഹൈഡ്രോസയനിക് ആസിഡിന്റെ അളവ് കൂടുന്നതിന് ഇടയാക്കും.```

*ജലസേചനം*

```കൃത്യമായ കൊണ്ട് വിളവ് 150 – 200 ശതമാനം വർദ്ധിപ്പിക്കാൻ സാധിക്കും. വേനൽക്കാലത്ത് മാസത്തിലൊരിക്കൽ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്. കടുത്ത വേനൽ പോലും അതിജീവിക്കുന്നതിനാൽ നനയ്ക്കാതെ ഇട്ടു കളയാൻ പാടില്ല. മാത്രമല്ല കമ്പു നട്ടാലുടൻ നല്ലതുപോലെ നനയ്ക്കണം. നനയാണ് കടുത്ത വേനലിനെ അതിജീവിക്കാൻ ഈ കൃഷിയെ സഹായിക്കുന്നത്.```

*ഗുണങ്ങൾ*

```ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ കപ്പ പോഷകഗുണം കുറഞ്ഞ ഒരു ആഹാരവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. കപ്പയിലെ 'കട്ട്' ആണ് ഭക്ഷ്യവസ്തു എന്ന നിലയിൽ ഉള്ള പോരായ്മ. പച്ചക്കപ്പയിൽ ലിനാമാറിൻ,ലോട്ടയുസ്താലിൻ എന്നീ രണ്ട് ഗ്ലൈകോസൈഡുകളാണ് പ്രധാനം. 

ഇവയിൽ നിന്ന് ഹൈഡ്രോസയനിക് ആസിഡ് അല്പാംശമായി ഉണ്ടാകുന്നതാണ് കപ്പയിലെ കട്ട്. തിളപ്പിച്ച് ഊറ്റുമ്പോൾ ഈ വിഷാംശം ഏറെക്കുറെ മാറ്റപ്പെടുന്നു. കൃത്രിമവളം ചേർത്ത് കൃഷി ചെയ്യുന്ന കപ്പയിലാണ് കട്ടിന്റെ അംശം ഏറെ കൂടുതൽ. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറവായിരിക്കും.```

*രോഗങ്ങളും കീടങ്ങളും*

```കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ടുകിളി ശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻകരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്നു. 

ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഈ രോഗം മൂലം ചിലയിനങ്ങളിൽ 75% വരെ വിളവ് കുറവായി കാണപ്പെടുന്നു.

സങ്കരയിനങ്ങളായ എച്ച് - 165, എച്ച് 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ - 4 എന്നിവയിൽ രോഗം പകരുന്നത് 5% മാത്രമാണ്.

രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങൾ മാത്രം വേർതിരിച്ച് പ്രത്യേക മാധ്യമത്തിൽ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കും.```

കടപ്പാട് : ഓൺലൈൻ(ഹോംലി ഫാംസ്)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post