*പോലീസ് കോൺസ്റ്റബിൾ ( ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ് ) അപേക്ഷ മെയ് 18 വരെ*
▪️പോലീസ് കോൺസ്റ്റബിൾ ( ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ് ) വിഭാഗത്തിലേക്ക് സ്പെഷ്യൽ സെലക്ഷൻ ബോർഡ് മുഖാന്തരം പോലീസ് കോൺസ്റ്റബിൾ ( പുരുഷന്മാർ മാത്രം) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
*ശമ്പളം :* 31,100 - 66,800 രൂപ
*ഒഴിവുകളുടെ എണ്ണം :* 198 + 1 NCA SCCC
*നിയമനരീതി :* സ്പെഷൽ സെലക്ഷൻ ബോർഡ് മുഖേന നേരിട്ടുള്ള നിയമനം.
▪️ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും വനിതാ ഉദ്യോഗാർഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹ തയുണ്ടായിരിക്കുന്നതല്ല .
*പ്രായപരിധി :* 18-22
01.01.2022ൽ 18 വയസ്സ് തികയേണ്ടതും 22 വയസ്സ് തികഞ്ഞിരിക്കാൻ പാടുള്ളതുമല്ല . പ്രായപരിധിയിൽ ഒരു വിഭാഗത്തിനും ഇളവനുവദിക്കുന്നതല്ല .
*വിദ്യാഭ്യാസ യോഗ്യതകൾ* എസ്. എസ്. എൽ. സിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. ഒരു വിഭാഗത്തിനും യോഗ്യതയിൽ ഇളവനുവദിക്കുന്നതല്ല .
*ശാരീരിക യോഗ്യതകൾ :* ഉദ്യോഗാർഥികൾ ശാരീരികക്ഷമതയുള്ളവരും നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം.
ഉയരം: 167 സെ.മി
ചെസ്റ്റ്: 81 സെ. മി
