Trending

ആരോഗ്യ വകുപ്പ് പരിശോധന നടത്തി




കൂരാച്ചുണ്ട് : ആരോഗ്യവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് പരിശോധന നടത്തി. ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന 29 കടകൾ പരിശോധിച്ചു. കടകളിൽ ഉപയോഗിക്കുന്ന ജലം ശുദ്ധമാണോ എന്ന് പരിശോധിക്കുകയും ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർ ഹെൽത്ത് കാർഡ് എടുക്കുകയും ചെയ്യേണ്ടതാണ്. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിച്ചു.

പുകവലി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചു. കൂരാച്ചുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കമ്പ് JHI മാരായ ഹരീഷ് കുമാർ, ജയേഷ് കുമാർ എന്നിവർ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ബഷീർ അറിയിച്ചു

Post a Comment

Previous Post Next Post