മുംബൈ: യു എസ് ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഒരു യു എസ് ഡോളറിന് 77.44 രൂപയോളം ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രൂപയുടെ മൂല്യം യു എസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ആഭ്യന്തര ഇക്വിറ്റി വിപണികളിലെ ദുര്‍ബലതയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ആസ്തികള്‍ തുടര്‍ച്ചയായി വില്‍ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യന്‍ കറന്‍സിയെ താഴേക്ക് വലിച്ചതായാണ് ഡീലര്‍മാര്‍ പറയുന്നത്.
ഇതിനു മുമ്പ് മാര്‍ച്ച് ഏഴിന് ഡോളറിനെതിരേ രൂപ 76.97ലെത്തിയിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പരുങ്ങലിലായിരുന്ന ഇന്ത്യന്‍ രൂപയ്ക്ക് യു എസ് ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനയും കടുത്ത പ്രഹരമായി. എണ്ണവില കുതിച്ചതോടെ ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും തിരിച്ചടിയായി. രൂപയുടെ മൂല്യം 77 ന് ഒന്ന് എന്ന നിലവാരം പിന്നിട്ട് 77.1325 ന് ഒന്ന് എന്ന നിലയിലാണ് അവസാനമായി വ്യാപാരം നടക്കുന്നത്.
Tags:
Latest