Trending

കൂരാച്ചുണ്ടിൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തു.




 കൂരാച്ചുണ്ട് :  കൂരാച്ചുണ്ടിലെ എട്ടാം വാർഡിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.. പ്രദേശത്ത് ഉറവിടനശീകരണ പ്രവർത്തനങ്ങളും വെക്റ്റർ സ്റ്റഡിയും നടത്തി. കൊതുക് നശീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തതോടെ നടത്തി വരുന്നു. ഇന്ന് ചാലിടം അംഗനവാടിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. കൂരാച്ചുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ്, Jhi ജയേഷ് കുമാർ, Jphn അനു,  ആശ പ്രവർത്തക സജ്ന എന്നിവർ നേതൃത്വം നൽകി.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കുകയും എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ തടയാനായി കുടിവെള്ള സ്രോതസുകൾ  ക്ലോറിനേഷൻ നടത്തേണ്ടതാണ്.

Post a Comment

Previous Post Next Post