Trending

കാർഷിക അറിവുകൾ



🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 21-05-2022* 
🎋🌱🎋🌱🎋🌱🎋🌱

*🌴വിളകള്‍ക്ക് നനയും തണലും - ജാതി/ഗ്രാമ്പൂ, എള്ള്, വാഴ🌴*
➿➿➿➿➿➿➿

*ജാതി/ഗ്രാമ്പൂ*

```വിളവെടുപ്പ് തുടരുന്ന ;സാഹചര്യത്തിൽ മഴ ലഭിക്കുന്നതുവരെ അഞ്ചു ദിവസത്തിലൊരിക്കൽ നന്നായി നനയ്ക്കുക. ചുവട്ടിൽ പുതയിടുക. കനത്ത വെയിലുണ്ടങ്കിൽ തണൽ നൽകണം. എന്നാൽ തണൽ അധികമായാൽ കായ്പിടുത്തം കുറയും.```

*എള്ള്*

```സസ്യസംരക്ഷണ നടപടികൾ ആവശ്യാനുസരണം നടത്തുക. 15-20 ദിവസം ഇടവിട്ട് ജലസേചനം ചെയ്യണം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*വാഴ*

```നേന്ത്രന് നന പ്രധാനം. പുതയിട്ടാൽ നനയുടെ ഇടവേള കൂട്ടാം. 5 മാസം പ്രായമായ നേന്ത്രന് 65 ഗ്രാം യൂറിയ, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെടിയൊന്നിന് നൽകുക. കുല പുറത്തുവന്ന ഉടനെയും ഇതേ തോതിൽ വളപ്രയോഗം നടത്താം. വാഴയ്ക്ക് താങ്ങ് കൊടുക്കണം.

പിണ്ടിപ്പുഴുവിനെതിരേ ജാഗ്രത പുലർത്തുക. ഇതിന് തോട്ടം വൃത്തിയായി സൂക്ഷിക്കുക, പുറംഭാഗത്തുള്ള വാഴത്തടകൾ അഞ്ചാം മാസം മുതൽ അടർത്തിയെടുത്തശേഷം താഴെപ്പറയുന്ന മാർഗങ്ങളിൽ ഏതെങ്കിലും അനുവർത്തിക്കുക. വാഴത്തടയ്ക്ക് ചുറ്റും ചെളി പൂശുക, കീടാക്രമണം ശ്രദ്ധയിൽപ്പെടുകയാണങ്കിൽ ചെളിക്കൂട്ടിനൊപ്പം മൂന്നുശതമാനം വീര്യത്തിലുള്ള (30 മില്ലി ലിറ്റർ) വേപ്പെണ്ണ എമൽഷൻ ചെളിക്കൂട്ടുമായി ചേർത്ത് തടിയിൽ പുരട്ടുക. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വേപ്പ് അധിഷ്ഠിത കീടനാശിനികൾ വാഴക്കവിളുകളിൽ ഒഴിച്ചുകൊടുക്കുക. കുലവെട്ടിയ ശേഷമുള്ള വാഴത്തട രണ്ടടി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് അഞ്ചു മാസം പ്രായമുള്ള വാഴത്തോട്ടങ്ങളിൽ അവിടവിടെയായി വയ്ക്കുക. വണ്ടുകൾ ഇവയ്ക്കുള്ളിൽ കൂടിയിരിക്കുന്നത് കാണാം. ഇവയെ ശേഖരിച്ച് നശിപ്പിക്കണം.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post