വൈത്തിരി:വൈത്തിരി ഹയർ സെക്കൻ്ററി സ്കൂളിന് സമീപം നാരങ്ങാക്കുന്നിൽ ഷെബീറലിയുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി തീർത്ത പന്തലിന് മുകളിലേക്കാണ് പോസ്റ്റ് വീണത്.
ഇന്ന് വൈകീട്ട് നാലു മണി മുതൽ ബന്ധുക്കൾക്കായി സൽക്കാരമൊരുക്കിയിരുന്നു. ചടങ്ങിലേക്ക് ആളുകൾ എത്തി തുടങ്ങിയ അവസരത്തിലാണ് പന്തലിന് മുകളിൽ പോസ്റ്റ് വീണത്,
ഇളകിയ മണ്ണിൽ കേവലം 30 സെൻ്റിമീറ്റർ മാത്രം ആഴത്തിൽ റേഡിൻ്റെ സംരക്ഷണ ഭിത്തിയോട് ചേർന്നാണ് കുഴി എടുത്തത്. റോഡിൽ നിന്നും 6 മീറ്ററോളം താഴെയാണ് വീട്.
നിലവിലെ പോസ്റ്റിൽ നിന്നും നാലു മീറ്റർ അകലെ പോസ്റ്റ് ആവശ്യമില്ലാത്ത സ്ഥലത്ത് പതിനാലായിരത്തോളം രൂപ ഈടാക്കിയാണ് പോസ്റ്റ് സ്ഥാപിച്ചത്.
പോസ്റ്റ് വീണതിന് ശേഷം ഇവിടെയുള്ള പഴയ പോസ്റ്റിൽ നിന്നു തന്നെ കണക്ഷൻ മാറ്റി നൽകുകയും ചെയ്തു.
Tags:
Latest
