കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി സംരംഭക ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
ഒ.കെ. അമ്മദ്, ജെസ്സി കരിമ്പനക്കൽ, കാനറ ബാങ്ക് മാനേജർ അഖിൽ കെ, കാർത്തിക വിജയൻ, കേരള സ്‌മോൾ എന്റർപ്രേണേഴ്സ് കൗൺസിൽ പ്രസിഡന്റ് കാവിൽ പി. മാധവൻ, കേരള പ്ലാനിങ് ബോർഡ് വർക്കിംഗ് ഗ്രൂപ്പ് അംഗം അബ്ദുൽ അസീസ് സി. പി, ബാലുശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ റഹിമുദീൻ, മുഹമ്മദ് മിദ്ലാജ് എന്നിവർ സംസാരിച്ചു.
