Trending

വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി




   കൂരാച്ചുണ്ട്  : കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി തുടങ്ങിയ സാന്തോം - സാപ്പ് ഫുട്ബോൾ ആക്കാദമിയിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ വിദഗ്ത പരിശീലനത്തിനും സെലക്ഷനും ആയി ഗോവയിലേക്ക് യാത്രയാവുകയാണ്.

    സെന്റ തോമസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികളായ മാർട്ടിനും സെബിനയുമാണ് ഗോവയിലേക്ക് പോവുന്നത്. സെന്റ് തോമസ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ ഹസീന അദ്ധ്യക്ഷനുമായി . കൂരാച്ചുണ്ട് ഫെറോന അസിസ്റ്റൻറ് വികാരി ഫാദർ നിർമ്മൽ ജോസ് ഉദ്ഘാടനം ചെയ്ത യാത്രയപ്പ് ചടങ്ങിൽ 12 ആം വാർഡ മെമ്പർ വിജയൻ കിഴക്കയിൽ മീത്തൽ രക്ഷകർത്ത സമിതി പ്രസിഡണ്ട് ജെയിസൺ എന്നിവർ സന്നിധരായിരുന്നു.

Post a Comment

Previous Post Next Post