Trending

കാർഷിക അറിവുകൾ




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 05-05-2022* 
🎋🌱🎋🌱🎋🌱🎋🌱

*🌴ഉറുമ്പുകളെ അകറ്റാന്‍ ചില പൊടിക്കൈകള്‍🌴*
➿➿➿➿➿➿➿

```കൃഷിയിടത്തിലെയും വീടുകളിലെയും പ്രധാന ശത്രുക്കളാണ് ഉറുമ്പുകള്‍. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഉറുമ്പുകളാണ്. ഇലകളും പാകമായി വരുന്ന കായ്കളും ഉറുമ്പുകള്‍ നശിപ്പിക്കും. തണുപ്പുകാലമായതിനാല്‍ ഉറുമ്പുകളുടെ ആക്രമണമിപ്പോള്‍ അടുക്കളത്തോട്ടത്തില്‍ രൂക്ഷമാണ്. 

ഉരുളക്കിഴങ്ങ്, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവ പ്രധാനമായും നശിപ്പിക്കുന്നത് ഉറുമ്പുകളാണ്. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ ഓടിക്കും.

2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക.

3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.

4. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്‌പ്രേ ചെയ്യുക.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
5. മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുകയോ ചെയ്യാം.

6. കര്‍പ്പൂരതുളസി ഉണക്കിപ്പൊടിച്ച് വിതറുക.

7. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post