*കൂരാച്ചുണ്ട്* : ഇന്ന് രാവിലെ കാക്കൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ തലയാട് കോളനിയിൽ ശശിയുടെ മകൻ
അനീദ് ശശി(19) മരണപ്പെട്ടു . കൂടെയുണ്ടായിരുന്ന കൂരാച്ചുണ്ട് തോണികടവ് സ്വദേശി അശ്വത്തിന് (22) പരുക്കേറ്റു.
ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇരുവരെയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനീദ് മരിച്ചിരുന്നു.