Trending

മ്മളെ കോഴിക്കോട് പുസ്തക പരിചയം നടത്തി




കൂരാച്ചുണ്ട് : ടാഗോർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പുസ്തക പരിചയത്തിൽ മ്മളെ കോഴിക്കോട് എന്ന പുസ്തകം ഗ്രന്ഥകാരൻ നിസാം കക്കയം പരിചയപ്പെടുത്തി. ഇതിന്റെ രണ്ട് പ്രതികൾ അരുൺ ഒഴുകയിൽ ലൈബ്രറിക്ക് സംഭാവന ചെയ്തു. പ്രസിഡണ്ട് ഷാജു ജോസഫിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഷിബി ജോസ് സ്വാഗതം പറഞ്ഞു. ഷാജി കുര്യൻ ആശംസകൾ നേർന്നു. ജിമ്മി ജോർജ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post