Trending

യുഡിഐഡി കാർഡ് /സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം




യുഡിഐഡി കാർഡ് /സർട്ടിഫിക്കറ്റ് ഇപ്പോൾ അപേക്ഷിക്കാം...

അവസാന തിയതി 31/5/2022

www.swavlambancard.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാം.

ഭിന്നശേഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ UDID കാര്‍ഡ്‌ ആവശ്യമാണ്‌.

വൈകല്യം അനുഭവിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

🔸തളര്‍വാതം
🔸കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ
🔸 ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )
🔸 കുഷ്ട രോഗം (leprosy)
🔸മാനസിക വളര്‍ച്ച കുറവ്
🔸 മനോരോഗം
🔸 കേൾവി കുറവ്
🔸വളര്‍ച്ച കുറവ് (Dwarfism) 
🔸അപസ്മാരം , അല്‍ഷിമേഷ്‌സ്‌ രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological  കണ്ടീഷൻ അനുഭവിക്കുന്നവർ 
🔸ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)
🔸സംസാര ശേഷിക്കുറവ് 
🔸Thalassemia - Blood ൽ ഉണ്ടാകുന്ന അസുഖം 
തുടങ്ങിയ  രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും.

ആവശ്യമായ രേഖകൾ.

🔹ഫോട്ടോ 
🔹 വെള്ള പേപ്പറിൽ ഉള്ള ഒപ്പ് 
🔹അഡ്രസ് പ്രൂഫ് 
🔹 ആധാർ കാർഡ് 
🔹Blood Group 
🔹നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ്  ഉണ്ടങ്കിൽ അത് കരുതുക. 
🔹 ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

👉മുകളില്‍ പറഞ്ഞ രേഖകളുമായി അപേക്ഷകനോ, അപേക്ഷകന്‍റെ പ്രധിനിധിയോ, അക്ഷയ കേന്ദ്രത്തിലൂടെയോ ഫോണിലൂടെ നേരിട്ടോ രജിസ്റ്റര്‍     ചെയ്യാവുന്നതാണ്.

അവസാന തിയതി: 31-5-2022.
 
www.swavlambancard.gov.in  എന്ന വെബ്സൈറ്റ് വഴി മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വളരെ ലളിതമാണ്.

Post a Comment

Previous Post Next Post