🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 14-05-2022*
🎋🌱🎋🌱🎋🌱🎋🌱
*🌴കോഴിവളര്‍ത്തല്‍🌴*
➿➿➿➿➿➿➿
*കോഴികളിലെ രോഗലക്ഷണങ്ങള്‍*
*കോഴിവസന്ത*
```കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണമാകുന്ന വൈറസ് രോഗമാണ് കോഴിവസന്ത. കഴുത്തു ചരിച്ചു നില്‍ക്കല്‍, തൂങ്ങിപ്പിടിച്ചുനില്‍ക്കല്‍, പൊതുവേയുള്ള തളര്‍ച്ച, ശ്വാസോഛ്വാസത്തിന് വിമ്മിഷ്ടം, പൂവില്‍ക്കാണു നീലനിറം, വയറിളം, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വായുവില്‍കൂടി പകരുന്നതിനാല്‍ ഈ രോഗം വളരെ വേഗം പടര്‍ന്ന്‍ പിടിക്കും. വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.```
*കോഴിവസൂരി*
```കോഴിയുടെ പൂവിലും, താടയിലും കുരുക്കള്‍ ഉണ്ടാകുതും കോഴിയുടെ ആരോഗ്യത്തെ പൊതുവേ ബാധിക്കുതും വളരെ പെ'െ് പടര്‍ന്നുപിടിക്കുന്നതുമായ രോഗമാണ് കോഴിവസൂരി. കണ്ണുകളില്‍ ബാധിക്കുമ്പോള്‍ പഴുപ്പ് നിറഞ്ഞ് കാഴചശക്തി നശിക്കുന്നതിനും ഇടയാക്കുന്നു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*മാരെക്‌സ് രോഗം*
```പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്നതും, അതുകാരണം കോഴികള്‍ക്ക് തളര്‍ച്ച വരുത്തുതുമായ അസുഖമാണ് മാരെക്‌സ് രോഗം. 6 മുതല്‍ 10 ആഴ്ച വരെ പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ പലപ്പോഴും യാതൊരു ബാഹ്യലക്ഷണങ്ങളും കാണിക്കാതെ ചത്തുപോകുന്നു. മുതര്‍ കോഴികളില്‍ കാല്, ചിറക്, കഴുത്ത് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെയോ, കൂട്ടായോ ഉള്ള തളര്‍ച്ച, തൂക്കക്കുറവ്, ശ്വാസം കഴിക്കാന്‍ പ്രയാസം, വയറിളക്കം, ത്വഗ്രോഗങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. മുട്ടയില്‍ കുറയുന്നു.
*കോഴിത്തീറ്റ*
```(100 കിലോഗ്രാം തീറ്റ ഉണ്ടാക്കുതിന് ആവശ്യമായ ചേരുവകള്‍)
മുട്ടക്കോഴി ഇറച്ചിക്കോഴി
6 ആഴ്ചവരെ പ്രായമുള്ളവയ്ക്ക ആറാഴ്ചയ്ക്കുമേല്‍പ്രായമുള്ളവയ്ക്ക്
മഞ്ഞച്ചോളം 40 കി. 30 കി. 40 കി.
കടലപ്പിണ്ണാക്ക് 11 കി. 28 കി. 20 കി.
എള്ളിന്‍പ്പിണ്ണാക്ക് 5 കി. 10 കി. 5 കി.
അരിത്തവിട് 20 കി. 20 കി. 3 കി.
ഗോതമ്പുത്തവിട് 10 കി.
ഉണക്കമല്‍സ്യം 10 കി. 10 കി. 10 കി.
ഉപ്പ് 0.25 കി. 0.25 കി. 0.25 കി.
ധാതുമിശ്രിതം 1.75 കി. 1.75 കി. 1.75 കി.
കക്ക 2.00 കി.
വൈറ്റമിന്‍ എ 10 ലക്ഷം ഐ യൂണിറ്റ് 10 ലക്ഷം ഐ യൂണിറ്റ്
വൈറ്റമിന്‍ ബി2 500 മി. ഗ്രാം 500 മി. ഗ്രാം
വൈറ്റമിന്‍ ഡി3 12500 ഐ യൂണിറ്റ് 12500 ഐ യൂണിറ്റ
കോക്‌സീഡിയ രോഗത്തിനെതിരായുള്ള മരുന്ന്‍ 50 ഗ്രാം```
*വിരയിളക്കല്‍*
```ഒരു മാസം പ്രായമായാല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് വിരയിളക്കുന്നതിനുള്ള മരുന്ന്‍ നല്‍കാവുന്നതാണ്. ഇത് മൂന്നാഴ്ച ഇടവിട്ട് കൊടുക്കാം. ആവശ്യമായ അളവിലുള്ള മരുന്ന്. കുടിക്കുന്നതിനുള്ള വെള്ളത്തില്‍ കലക്കിക്കൊടുക്കണം. മരുന്ന്‍ കലര്‍ത്തിയ വെള്ളം, തീര്‍ന്നതിന്ശേഷമെ വീണ്ടും കുടിക്കാനുള്ള വെള്ളം കൊടുക്കാവൂ.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*വിരബാധ തടയാനുള്ള മരുന്നുകള്‍*
```(100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഉള്ളത്)
സേഫര്‍സോള്‍ - 25 മില്ലിലിറ്റര്‍
വെര്‍മെക്‌സ് - 30 മി. ലി
ഹെല്‍മാസിഡ് - 50 ,,
ആര്‍പെസിന്‍ - 30 ,,
വെര്‍ബാന്‍ - 20 ഗ്രാം
പൈപ്പറാസിന്‍ അഡിപേറ്റ് - 12 ഗ്രാം```
*കോഴിപ്പേന്‍നിയന്ത്രണം*
```കോഴിപ്പേന്‍ ഉണ്ടെങ്കില്‍ അത് കോഴിയുടെ മുട്ടയുല്പാദനത്തെയും, കോഴിയുടെ ആരോഗ്യത്തെയും ബാധിക്കും. പേനോ, ചെള്ളോ ഉണ്ടെങ്കില്‍ അതിനെതിരായുള്ള പൊടി വിതറുകയോ, മരുന്ന്‍ കലക്കിയ വെള്ളത്തില്‍ കോഴിയെ മുക്കുകയോ ചെയ്യേണ്ടതാണ്. കോഴിയെ മുക്കി എടുക്കുമ്പോള്‍ തലമൂക്കാതെ സൂക്ഷിക്കണം. മഴക്കാലത്തിനു മുമ്പായി മരുന്ന്‍ പ്രയോഗിക്കണം. കൂടാതെ കോഴിക്കൂട്ടിലും മരുന്ന്‍ പ്രയോഗിക്കേണ്ടതാണ്.```
*മാലത്തിയോ*
```20 മി. ലിറ്റര്‍ മാലത്തിയോ ഇ.സി. 30 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുക. 650 ച. മീറ്റര്‍ സ്ഥലത്തേയ്ക്ക് മതിയാകുന്നതാണ്.```
*സെവിന്‍ വൈറ്റബിള്‍ പൗഡര്‍*
```1 കി. ഗ്രാം പൊടി 120 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. 5-10 ലിറ്റര്‍ ലായനി 12 ച.മീറ്റര്‍ സ്ഥലത്തേയ്ക്ക് മതിയാകുന്നതാണ്.
സെവിന്‍ ഡ്രൈ പൗഡര്‍ 5% വീര്യമുള്ളത്
1/2 കി. ഗ്രാം പൊടി 100 കോഴിയ്ക്ക് വിതറുന്നതിന് മതിയാകും.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് കുത്തിവയ്പ്
മാരക്‌സ് രോഗം, കോഴിവസന്ത, കോഴിവസൂരി എന്നീ രോഗങ്ങളില്‍ നിന്നും കോഴികള്‍ക്ക് പ്രതിരോധ കുത്തിവയ്പു നല്‍കി രക്ഷ നല്‍കാവുന്നതാണ്.```
*കാടക്കോഴിവളര്‍ത്തല്‍*
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
```കോഴികളെപ്പോലെ വീടുകളില്‍ വളര്‍ത്താവു പക്ഷിവര്‍ഗ്ഗമാണ് കാടക്കോഴി.```
*കാടക്കോഴി - വിവിധതരം*
```മുട്ടയ്ക്കും, ഇറച്ചിയ്ക്കും വേണ്ടിയുള്ള കാട,ഇറച്ചിക്കുവേണ്ടിയുള്ള ബ്രോയിലര്‍കാട.
മുട്ടക്കാട 6-ാമത്തെ ആഴ്ചയില്‍ പ്രായപൂര്‍ത്തിയാവുകയും, മുട്ടയിതുടങ്ങുകയും ചെയ്യും. ഇവയ്ക്ക് 120 ഗ്രാം ഭാരമുണ്ടായിരിക്കും. ഒരു വര്‍ഷം മുന്നുറോളം മുട്ടയിടുന്നു. മുട്ടയ്ക്ക് 10 ഗ്രാം ഭാരമെ കാണുകയുള്ളു. ബ്രോയിലര്‍ കാടകളെ മാംസാവശ്യത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത് ഇവയ്ക്ക് 5-ാമത്തെ ആഴ്ചയില്‍ 135 ഗ്രാം ഭാരം ഉണ്ടായിരിക്കും.6-ാമത്തെ ആഴ്ചയില്‍ മുട്ടയിട്ട് തുടങ്ങും.കാടപക്ഷികള്‍ എല്ലാകാലാവസ്ഥയിലും മുട്ടയിടുന്നു.
ഏറ്റവും കൂടുതല്‍ മുട്ട ലഭിക്കുന്നത് നാലരമാസം പ്രായമാകുമ്പോള്‍ ആയിരിക്കും. കാടമുട്ടയില്‍ മഞ്ഞക്കരുവിന്റെ അളവ് വെള്ളക്കരുവിനെക്കാള്‍ കൂടുതലാണ്. മുട്ടതോടില്‍ തവിട്ട്നിറമുള്ള പുള്ളികള്‍ ഉണ്ടായിരിക്കും. കാടമുട്ടയുടെ തോടിന് കട്ടികുറവായതിനാല്‍ പെട്ടെന്ന് പൊട്ടുവാന്‍ സാദ്ധ്യതയുണ്ട്. മുട്ട വിരിയിക്കുന്നത് ഇന്‍ക്യുബേറ്ററില്‍ വച്ചാണ് 18 ദിവസം കൊണ്ട് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു.```
*കുഞ്ഞുങ്ങളെ വളര്‍ത്തുവിധം*
```കാടപ്പക്ഷിക്കുഞ്ഞുങ്ങളെ ബ്രൂഡറിന്റെ സഹായത്തോടെയാണ് വളര്‍ത്തുന്നത്. ലിറ്റര്‍ വിരിച്ച് അതിനുമുകളില്‍ പത്രക്കടലാസ്സുകള്‍ നിരത്തി ബ്രൂഡര്‍ വയ്ക്കുന്നു. 250 കാടക്കുഞ്ഞുങ്ങള്‍ക്ക് 60 വാട്ട്സിന്റെ 6 ബള്‍ബുകള്‍ തറയില്‍ നിന്നും 20 സെ. മീറ്റര്‍ ഉയരത്തില്‍ ഷെയ്‌ഡോഡുകൂടി തൂക്കിയിട്ട് ചൂട് നല്‍കണം. ആദ്യത്തെ ദിവസം 1000 ഫാരന്‍ഹീറ്റ് ചൂട് വേണം. ക്രമേണ ചൂടുകുറച്ച് മൂന്നാഴ്ചകൊണ്ട് 700 ആക്കണം.മൂന്നാഴ്ച കഴിഞ്ഞാല്‍ കുഞ്ഞുങ്ങളെ ബ്രൂഡറില്‍ നിന്നും മാറ്റാം. ഒരു ചതുരശ്ര അടിസ്ഥലത്ത് 5-6 കാടപ്പക്ഷികളെ വളര്‍ത്താം.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*തീറ്റക്രമം*
```ഇറച്ചിക്കോഴിക്കു നല്‍കുന്ന തീറ്റ കാടപ്പക്ഷിക്കും നല്‍കാവുതാണ്. ഒരു ദിവസം 25 ഗ്രാം തീറ്റയോളം ഒരു പക്ഷിക്ക് വേണ്ടിവരും. രാത്രിയിലും പകലും ലൈറ്റ് നല്‍കിയാല്‍ കാടപ്പക്ഷികള്‍ രണ്ടുമാസത്തിനു മുമ്പുതന്നെ പ്രായപൂര്‍ത്തിയാവുന്നു.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Local
