Trending

റേഷൻകട ലൈസൻസി നിയമനം അപേക്ഷ ക്ഷണിച്ചു




കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 28 ാം ഡിവിഷനിലെ മുക്കിലങ്ങാടി പ്രദേശത്തെ 71- ാം നമ്പർ റേഷൻകടയിൽ  ലൈസൻസി സ്ഥിരനിയമനത്തിന് അർഹരായവരിൽനിന്നും  അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിനായി വിജ്ഞാപനം ചെയ്ത ഒഴിവിലേക്ക്  പട്ടികജാതിസംവരണ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ/സഹകരണ സംഘങ്ങൾ മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.  

എസ് എസ് എൽ സി വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 62 നും പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 23  ന് വൈകീട്ട് മൂന്ന്  മണിക്കകം  നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസർക്കു നൽകാം.

സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് - 0495 2370655,
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് - 0495 2224030

Post a Comment

Previous Post Next Post