Trending

വാക്കുതർക്കത്തിനിടയിൽ മർദ്ധനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സഹോദരി ഭർത്താവ് വിപിൻ അറസ്റ്റിൽ .തിരുനെല്ലി പോത്തു മൂല എമ്മടി വിപിനെയാണ് പോലീസ് കൊലപാത കുറ്റത്തിന് അറസ്റ്റ് ചെയ്തത്.





തിരുനെല്ലി കാളാംങ്കോട് കോളനിയിലെ മാരയുടെ മകൻ ബിനു എന്ന കുട്ടന്റെ മരണകാരണം വിപിനുമായുണ്ടായ സംഘടനത്തെ തുടർന്നാണെന്ന് അന്വേഷണത്തിൽ  പോലീസ് കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച്ച രാവിലെയാണ്  കോഴിക്കോട്മെഡിക്കൽ കോളേജിൽ വച്ച് ബിനു മരിച്ചത്. വ്യാഴാഴ്ച്ച രാത്രി കോളനിയിൽ മദ്യപിച്ചെത്തിയ ബിനുവും കോളനിയിലെ ചിലരും തമ്മിൽ വഴക്കുണ്ടായി. ഇവർ പോയ ശേഷം രാത്രി 11 മണിയോടെ  സഹോദരി ഭർത്താവ് വിപിനും ബിനുവും തമ്മിൽ അടിയുണ്ടായത്. വിറക് കൊള്ളിക്കൊണ്ട് തലക്ക്  അടിയേറ്റതാണ് ബിനുവിനെ മരണത്തിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച ബിനുവിനെ മെഡിക്കൽ കോളേജിൽ കൊണ്ടു പോകാനും മറ്റും വിപിനാണ് മുൻകൈയ്യെടുത്തത്. ബിനുവിന്റെ അമ്മ മാരയുടെ പരാതിപ്രകാരം കോളനിവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി.പി ശ്രീജിത്ത് ഉൾപ്പടെ സ്ഥലത്തെത്തി കോളനിവാസികളുടെ വിശദമായ മൊഴിയെടുത്തിരുന്നു. തുടർന്ന് തിരുനെല്ലി സി.ഐ. ഷൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതി വിപിനാണ് എന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post