Trending

രാജ്യാന്തര നിലവാരമുള്ള ഡ്രൈവിംഗ് ലൈസൻസ് അടുത്ത മാസം



 

സ്മാർട്ട് കാർഡിന് തുല്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള എലെഗെന്റ് ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ മോട്ടോർ വാഹനവകുപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് മന്ത്രി ആന്റണി രാജു.


മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം സി.കേശവൻ സ്മാരക ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ പൂർണമായും തടയുകയാണ് മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രധാന ദൗത്യം.

ജൂൺ പകുതിയോടെ മുഴുവൻ ജില്ലകളിലും പരാതി പരിഹാര അദാലത്ത് പൂർത്തിയാക്കും. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കോർപ്പറേഷൻ കൗൺസിലർ എ.കെ. സവാദ്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ, സൗത്ത് സോൺ ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ, ആർ.ടി.ഒ ഡി. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post