Trending

കാർഷിക അറിവുകൾ




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 13-05-2022* 
🎋🌱🎋🌱🎋🌱🎋🌱

*🌴മുയല്‍ വളര്‍ത്തല്‍🌴*
➿➿➿➿➿➿➿

```വീട്ടില്‍ അനായാസം വളര്‍ത്താന്‍ പറ്റുന്ന മൃഗമാണ് മുയല്‍. കുറഞ്ഞ സമയത്തിനുള്ളിലും ചെലവിലും മുയലില്‍ നിന്നും കൂടുതല്‍ മാംസം ലഭിക്കുന്നു.

ബ്രോയിലര്‍ മുയല്‍ വര്‍ഗങ്ങള്‍ ഇറച്ചിക്കായി വളര്‍ത്തപ്പെടുന്ന മുയലര്‍വര്‍ഗ്ഗങ്ങള്‍ വളരെയുണ്ടെങ്കിലും ന്യൂസിലണ്ട് വൈറ്റ്, ഗ്രേ ജയന്റ്, വൈറ്റ്ജയന്റ്, സോവിയറ്റ് ചിഞ്ചില എന്നിവയെയാണ് ആണ് കേരളത്തില്‍ വളര്‍ത്തുന്നത്. 

നല്ലയിനം മുയല്‍ക്കുഞ്ഞുങ്ങളെ ന്യായമായ വിലയ്ക്ക് തിരുവനന്തപുരവും കുടപ്പന കന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കൂത്താട്ട്കുളത്തുള്ള മീറ്റ് പ്രോഡക്‌സ് ഓഫ് ഇന്‍ഡ്യ, തൃശ്ശൂര്‍ മണ്ണുത്തിയിലുള്ള വെറ്ററിനറി കോളേജ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മുയല്‍മാംസം എളുപ്പം ദഹിക്കുതും, സ്വാദിഷ്ടവും, പോഷക പ്രദവുമാണ്. ഇതിന്റെ മാംസത്തില്‍ കൊഴുപ്പുന്റെയും, കൊളസ്‌ട്രോളിന്റെയും അംശം വളരെ കുറവായതിനാല്‍ ഹൃദ്രോഗികള്‍ക്ക് യോജിച്ചതാണ്.```

*മുയല്‍വളര്‍ത്തല്‍ ആദായകരം*

```ബ്രോയിലര്‍ മുയലുകള്‍ 10 മുതല്‍ 12 ആഴ്ചയ്ക്കകം 2 മുതല്‍ 2.5 കി. ഗ്രാം വരെയും പ്രായപൂര്‍ത്തിയായവ 4 മുതല്‍ 5 കി. ഗ്രാം വരെയും തൂക്കം വയ്ക്കും, 10 മുതല്‍ 12 ആഴ്ചവരെ പ്രായമാകുമ്പോള്‍ മുയലുകളെ കശാപ്പുചെയ്യുന്നതാണ് ഏറ്റവും ആദായകരം.12 ആഴ്ചവരെ ഒരു മുയല്‍ കഴിക്കുന്ന ഖരാഹാരം പരമാവധി 4 കി. ഗ്രാം ആണ്. 

അത്രയും തന്നെ  അടുക്കളയില്‍ നിന്നും പുറം തള്ളപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ മുതലായവ ഇവ കഴിക്കും. ഖരാഹാരത്തിന്റെ ആകെ ചെലവു 20 രൂപയില്‍ കൂടുകയില്ല. മുയലുകളെ കശാപ്പ് ചെയ്താല്‍ ആകെ ഭാരത്തിന്റെ 60 ശതമാനം ഇറച്ചി കിട്ടുതാണ്. ഒരി കി.ഗ്രാം മുയല്‍ ഇറച്ചിക്ക് ഇപ്പോള്‍ 450 രൂപ വരെ വിലയുണ്ട്.```

*മുയലിനെ വളര്‍ത്തുതിനുള്ള കൂട്*

```10 മുയല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുതിന് 39'16'18' അളവില്‍ കൂടുകള്‍ നിര്‍മ്മിക്കാം. പ്രജനനത്തിനുള്ള മുയലുകള്‍ക്ക് പ്രത്യേകം കൂടുകള്‍ വേണം. 39'16'18' അളവില്‍ ഉള്ള കൂടുകള്‍ മതിയാകും. കൂടിന്റെ അടിവശത്ത് 1/2 ' കണ്ണികളുള്ള 14-16 ഗേജ് കമ്പിവല ഉറപ്പിക്കണം. മുകള്‍ ഭാഗത്തും കമ്പിവല ഉറപ്പിക്കണം. കൂടു തറയില്‍ നിന്ന്‍ 1-2 അടി ഉയരത്തില്‍ വയ്ക്കണം. ഒന്നോ രണ്ടോമൂന്നോ തട്ടുകളായി ക്രമീകരിക്കാം. പെണ്‍ മുയലിന് പ്രസവിക്കാന്‍ നെസ്റ്റ് ബോക്‌സ് 18'12'12' അളവില്‍ മുകള്‍ ഭാഗം തുറും മറ്റുഭാഗങ്ങള്‍ പൂര്‍ണ്ണമായി അടച്ചും നിര്‍മ്മിക്കാം.```

*തീറ്റക്രമം*

```നല്ലയിനം പുല്ലും, ഇലകള്‍, കളകള്‍, ഉണങ്ങിയപുല്ല്, പച്ചക്കറി അവശിഷ്ടങ്ങള്‍, കിഴങ്ങുകള്‍, ചക്ക, ചക്കമടല്‍, പഴത്തൊലി എന്നിവ കൊടുത്തു മുയലിനെ വളര്‍ത്താം. എന്നാല്‍ വേഗത്തില്‍ ഭാരം വയ്ക്കാന്‍ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*സമീകൃതാഹാരത്തിന്റെ ചേരുവ*

```മഞ്ഞച്ചോളം -- 40 ഭാഗം
കടലപ്പിണ്ണാക്ക് -- 30 ഭാഗം
തവിട് -- 15 ഭാഗം
ഉണക്കമത്സ്യം -- 5 ഭാഗം
മൊളാസസ്സ് / കരുപ്പെട്ടി -- 7-8 ഭാഗം
ഉപ്പ് -- 0.5 ഭാഗം
ധാതുലവണ മിശ്രിതം -- 1.5 ഭാഗം
അമിനൊ അമ്ലമിശ്രിതം -- 1 ട തീറ്റയ്ക്ക് 100 ഗ്രാം```

*മുയല്‍ കുഞ്ഞുങ്ങള്‍ 21 ദിവസം മുതല്‍ ഖരാഹാരം കഴിച്ചു തുടങ്ങും. ആഹാരത്തിന്റെ അളവ് താഴെക്കൊടുക്കുന്നു.*

```പ്രായം
സമീകൃതാഹാരം
പുല്ല്

3-6 ആഴ്ച
10-20 ഗ്രാം
5-10 ഗ്രാം

7-12 ആഴ്ച
20-80 ,,
10-20 ,,
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
12-24 ആഴ്ച
80-100 ,,
20-30 ,,

24 ആഴ്ചയ്ക്ക മുകളില്‍
100-120 ,,
40-60 ,,

കടല കുതിര്‍ത്ത് കൊടുക്കുന്നത് അത്യുത്തമമാണ്. കൂടാതെ ശുദ്ധജലം എല്ലായ്‌പ്പോഴും കൂട്ടില്‍ വെച്ചുകൊടുക്കണം.```

*പ്രജനനം*

```6 മാസം പ്രായമാകുമ്പോള്‍ പെമുയല്‍ പ്രജനനത്തിന് വേണ്ട വളര്‍ച്ചയെത്തുന്നു. പെണ്‍മുയല്‍ വര്‍ഷത്തില്‍ ഏതു സമയത്തും ഉല്പാദനക്ഷമത പ്രകടിപ്പിക്കുന്നു. ഗര്‍ഭകാലം 28-35 ദിവസം ആണ്. സാധാരണ 30-32 ദിവസങ്ങളില്‍ പ്രസവിക്കുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ കണ്ണുതുറക്കുകയില്ല. ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടായിരിക്കുകയില്ല. 10 ദിവസമാകുമ്പോള്‍ കണ്ണു തുറക്കുന്നു. 14 ദിവസമാകുമ്പോള്‍ രോമം മുളയ്ക്കും. 4 ആഴ്ച പ്രായമെത്തുമ്പോള്‍ തള്ളയില്‍ നിന്നും മാറ്റി ആണും പെണ്ണും തിരിച്ച് കോളനികളായി വളര്‍ത്താം.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post