Trending

ജംഷീദിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം




കൂരാച്ചുണ്ട് : മാണ്ഡ്യയിൽ മരണപ്പെട്ട ഉള്ളിക്കാംകുഴിയിൽ മുഹമ്മദിൻ്റെ മകൻ ജംഷീദിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.ബുധനാഴ്ച്ച പുലർച്ചേയാണ്
മാണ്ഡ്യയിലെ മദ്ദൂർ റെയിൽപാളത്തിൽ ജംഷീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂട്ടുക്കാരായ ഫെബിൻ, റിയാസ് എന്നിവരോപ്പം കഴിഞ്ഞ ശനിയാഴ്ച്ചയാണ് ജംഷീദ് ബംഗ്ലൂരിലേയ്ക്കു ടൂർ പോകുവാന്ന് പറഞ്ഞ് വിട്ടിൽ നിന്ന് ഇറങ്ങുന്നത്..

ബാംഗ്ലൂരിൽ നിന്ന്
ചൊവ്വാഴച്ച നാട്ടിലെയ്ക്കു മടങ്ങുമ്പോൾ
മാദ്ദൂർ റെയിൽപാളത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തി ഉറങ്ങിയെന്നും പുലർച്ചെ ഉറക്കമുണർന്നു നോക്കിയപ്പോൾ ജംഷീദിനെ കാണാനില്ലന്നും തിരച്ചിലിനൊടുവിൽ മാദ്ദൂർ റെയിൽ പാളത്തിൽ ജംഷീദിൻ്റെ മൃതദേഹം കണ്ടുവെന്ന് സുഹ്രത്തുക്കൾ പറയുന്നത്...

ഈ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ല എന്ന ഉറച്ച തീരുമാനത്തിലാണ് മരിച്ച ജംഷീദിൻ്റെ കുടുംബം..
ആന്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും തൻ്റെ മകനില്ലന്നാണ് മുഹമ്മദ് പറയുന്നത്.

ബുധനാഴ്ച്ച ജീവനറ്റ തൻ്റെ മകൻ്റെ ശരീരം ഏറ്റുവാങ്ങുമ്പോൾ ഹൃദയംപൊട്ടുന്ന വേദനയായിരുന്നു മുഹമ്മദ് അനുഭവിച്ചത്.

കുടുംബത്തിനും - സമൂഹിക - രാഷ്ട്രീയ മേഖലയിലും നിറസാന്നിധ്യമായിരുന്നു മരിച്ച ജംഷീദ്.

ജംഷീദിൻ്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നി യുവജന സംഘടനകൾ ആവിശ്യപ്പെട്ടു.

Post a Comment

Previous Post Next Post